HOME
DETAILS
MAL
ഹൈക്കോടതിയില്‍ അടച്ചുപൂട്ടിയ മീഡിയ റൂം തുറക്കാന്‍ സുപ്രിം കോടതി നിര്‍ദേശം
backup
July 22 2016 | 10:07 AM
ന്യുഡല്‍ഹി : മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും ഒന്നിച്ച് പോകേണ്ടവരാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍. കേരളത്തില്‍ കോടതികളില്‍ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ തിരിഞ്ഞതിനെതുടര്ന്നാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്.
ഹൈക്കോടതിയില്‍ അടച്ചുപൂട്ടിയ മീഡിയ റൂം തുറക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
പ്രശ്നത്തില്‍ കോടതി ഇടപെടുമെന്നും അതിനായി സുപ്രിം കോടതി ജസ്റ്റിസ് കുര്യന് ജോസഫിനെ ചുമതലപെടുത്തിയതായും പത്രപ്രവര്‍ത്തക യൂണിയന് ഡല്‍ഹി ഘടകം നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."