HOME
DETAILS
MAL
എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടാന്‍ 15വരെ സമയം അനുവദിച്ചു
backup
May 03 2019 | 18:05 PM
കൊച്ചി: എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടാനുള്ള ഉത്തരവ് നടപ്പാക്കാന്‍ കെ.എസ്.ആര്.ടി.സിക്ക് ഹൈക്കോടതി 15 വരെ സമയം അനുവദിച്ചു. 1,565 പേരെയാണ് പിരിച്ചുവിടേണ്ടത്. ഉത്തരവ് നടപ്പിലാക്കാന്‍ മൂന്നാഴ്ചത്തെ സാവകാശം ആവശ്യപ്പെട്ടാണ് നേരത്തെ കെ.എസ്.ആര്.ടി.സി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. വേഗത്തില്‍ ഉത്തരവ് നടപ്പാക്കുന്നത് കെ.എസ്.ആര്.ടി.സിയെ സാമ്പത്തിക ബുദ്ധിമുട്ടിലാക്കുമെന്നും സര്‍വിസിനെ ബാധിക്കുമെന്നും ബോധിപ്പിച്ചു. തുടര്‍ന്നാണ് ഈ മാസം 15 വരെ കോടതി സമയം അനുവദിച്ചത്. ഉത്തരവിനെതിരേ കെ.എസ്.ആര്.ടി.സി നല്കിയ അപ്പീല്‍ തിങ്കളാഴ്ച സുപ്രിംകോടതി പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."