നോമിനേഷനുകള്‍ മാത്രം മാനദണ്ഡമാവുകയും തെരഞ്ഞെടുപ്പ് ഒഴിവാക്കുകയും ചെയ്യപ്പെടുകയാണെങ്കില്‍ കോണ്‍ഗ്രസ് ഭരണഘടന ഞങ്ങള്‍ മാറ്റിയെഴുതിയേക്കാം- നിലപാട് കടുപ്പിച്ച് കപില്‍ സിബല്‍
ന്യൂഡല്‍ഹി: പാര്‍ട്ടിക്കുള്ളിലെ നീക്കങ്ങളില്‍ അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ വീണ്ടും. എ.ഐ.സിസി ഭാരവാഹികളുടെ നോമിനേഷനുമായി ബന്ധപ്പെട്ടുള്ള തന്റെ അഭിപ്രായം തുറന്നടിച്ചാണ് അദ്ദേഹം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. എ.ഐ.സിസി ഭാരവാഹികളെ നോമിനേറ്റ് ചെയ്തത് പാര്‍ട്ടി ഭരണഘടനക്ക് വിരുദ്ധമായാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതാണ് കോണ്‍ഗ്രസ് പിന്തുടരുന്ന രീതിയെങ്കില്‍ പാര്‍ട്ടി ഭരണഘടന മാറ്റണമെന്നും അദ്ദേഹം തുറന്നടിച്ചു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
നാമനിര്‍ദ്ദേശങ്ങള്‍ മാനദണ്ഡമാവുകയും, തെരഞ്ഞെടുപ്പിന് ഭ്രഷ്ട് കല്‍പ്പിക്കുകയും ചെയ്യുന്നതാണ് നിലപാടെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭരണഘടനയും ഞങ്ങള്‍ മാറ്റിയേക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോണിയ ഗാന്ധിയുടെ പാര്‍ട്ടി പുനര്‍ വിന്യാസത്തെ കുറിച്ച് പ്രതകികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. എന്നാല്‍ പാര്‍ട്ടി പുനര്‍വിന്യസിക്കുമ്പോള്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പാണ് മുന്നില്‍ കാണേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 52 സീറ്റില്‍ നി്‌ന് 272 സീറ്റിലേക്ക് എത്തേണ്ടതുണ്ട്. അങ്ങിനെ സന്തോഷിച്ചാല്‍ താന്‍ ഏറെ സന്തോഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ഭരണ ഘടന പറയുന്നതില്‍ കൂടുതകലൊന്നും കത്തില്‍ തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബ്ലോക്കിന് മുകളിലേക്ക് തെരഞ്ഞെടുപ്പ് ആവശ്യമില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചിരിക്കുകയാണ്. ബ്ലോക്ക്, ജില്ല, സംസ്ഥാനം തുടങ്ങി കേന്ദ്രം വരെ തെരഞ്ഞെടുപ്പ് വേണമെന്നു മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഭരണാഘടനാനുസൃതമായിരിക്കണം പാര്‍ട്ടി തീരുമാനങ്ങള്‍ എന്ന് മാത്രമാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. അതല്ല തെരഞ്ഞെടുപ്പ് വേണ്ടെന്നാണ് പാര്‍ട്ടിയുടെ നിലപാടെങ്കില്‍ അതങ്ങിനെ പോകട്ടെ . അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'പാര്‍ട്ടി പ്രസിഡന്റും പാര്‍ലമെന്റിലെ കോണ്‍ഗ്രസ് നേതാക്കളും കൂടാതെ, വര്‍ക്കിംഗ് കമ്മിറ്റിയില്‍ (സി.ഡബ്ല്യു.സി) മറ്റ് 23 അംഗങ്ങളെ ഉള്‍ക്കൊള്ളിക്കണമെന്നാണ് പാര്‍ട്ടിയുടെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ XIX നിഷ്‌ക്കാസിക്കുന്നത്. അതില്‍ 12 പേരെ എ.ഐ.സി.സി തെരഞ്ഞെടുക്കുമെന്നും പറയുന്നു. ഇപ്പോള്‍ സി.ഡബ്ല്യു.സി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതിനാല്‍, ഇതൊന്നും സംഭവിക്കാന്‍ സാധ്യതയില്ല. എന്താണ് നടക്കാന്‍ പോകുന്നതെന്നാല്‍ (കോണ്‍ഗ്രസ്) പ്രസിഡന്റിനെ എ.ഐ.സി.സിയില്‍ ഉള്ളവര്‍ തന്നെ തരഞ്ഞെടുക്കും' കപില്‍ സിബല്‍ പറഞ്ഞു. എ.ഐ.സി.സി അംഗങ്ങള്‍ ഭരണഘടന അനുശാസനമനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ടവരല്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്ക ചോദ്യമുയര്‍ത്താനേ കഴിയൂ എന്നും ഉത്തരം നല്‍കേണ്ടത് തങ്ങളല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
30 വര്‍ഷത്തിലേറെ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന തനിക്ക് പാര്‍ട്ടിയുടെ ഭരണഘടനയെക്കുറിച്ച് നന്നായി അറിയാമെന്നും രാജ്യത്തിന്റെ ഭരണഘടനയ്ക്ക് വേണ്ടി നിലകൊള്ളേണ്ടതുപോലെ, പാര്‍ട്ടിയുടെ ഭരണഘടനയും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് തന്റെ കടമയാണെന്നും സിബല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കപില്‍ സിബലല്‍ ഉള്‍പ്പെടെ 23 നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചിന് പിന്നാലെയാണ് പാര്‍ട്ടിയുമായുള്ള കപില്‍ സിബലിന്റെ ഭിന്നത രൂക്ഷമാകുന്നത്. 224 ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുല്‍ ഗാന്ധി അനുയോജ്യനല്ല എന്ന ചര്‍ച്ചകള്‍ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നതിനിടെയായിരുന്നു മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവരുടെ അപ്രതീക്ഷിത നീക്കം. കപില്‍ സിബലിനെക്കൂടാതെ ഗുലാം നബി ആസാദ്, ശശി തരൂര്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും കത്തില്‍ ഒപ്പിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."