HOME
DETAILS
MAL
ദേശിയപാതയിലെ കുഴിയടക്കണം: പി.കെ ശ്രീമതി എം.പി
backup
September 01 2018 | 08:09 AM
കണ്ണൂര്‍: കണ്ണൂര്‍-തലശ്ശേരി ദേശീയപാതയില്‍ കാല്‍ടെക്സ് മുതല്‍ ചാല വരെയുള്ള ഭാഗത്തെ റോഡിലെ കുണ്ടും കുഴിയും അടിയന്തിരമായി ടാര്‍ചെയ്ത് അടയ്ക്കണമെന്ന് പി.കെ ശ്രീമതി എം.പി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പി.ഡബ്ല്യു.ഡി ദേശീയപാതാ വിഭാഗം സൂപ്രണ്ടിങ് എന്‍ജിനിയര്‍ക്കും എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കും എം.പി കത്ത് നല്കി. കണ്ണൂര്‍-കോഴിക്കോട് പ്രധാനപാതയായ ദേശീയ പാത 66 ല്‍ കണ്ണൂര്‍ കാല്‍ടെക്സ് ജങ്ഷന് മുതല്‍ ചാല വരെയുള്ള ഭാഗം വാഹനഗതാഗതം അതീവ ദുഷ്കരമായി തീര്‍ന്നിരിക്കുകയാണ്. ഭൂരിഭാഗം സ്ഥലത്തും റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത് കാരണം ട്രാഫിക് ബ്ലോക്കുകള്‍ നിത്യസംഭവമായി മാറിയിരിക്കുന്നു. എത്രയുംപെട്ടെന്ന് കുഴികള്‍ അടച്ച് ടാറിങ് നടത്തി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് എം.പി കത്തിലൂടെ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."