ചോദ്യം ചെയ്യുന്ന മാധ്യമങ്ങളെ കളിയാക്കിയിട്ട് കാര്യമില്ല- ജലീലിനെതിരെ ചെന്നിത്തല; മന്ത്രി രാജി വെക്കും വരെ സമരം തുടരും
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചോദ്യംചെയ്യുന്ന മാധ്യമങ്ങളെ മന്ത്രി ജലീല്‍ കളിയാക്കിയിട്ട് കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഷയം ഉന്നയിച്ച് 22ന് യു.ഡി.എഫ് സെക്രട്ടേറിയറ്റ് സമരവും കലക്ടറേറ്റ് മാര്‍ച്ചും നടത്തുമെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാര്‍ക്ക് ദാനം മുതല്‍ ഒരുപാട് വിവാദങ്ങളില്‍ പെട്ടയാളാണ് ജലീല്‍. ഏറ്റവും ഒടുവില്‍ സ്വര്‍ണക്കടത്ത് കേസിലും പെട്ടിരിക്കുന്നു. ജലീല്‍ എന്ത് തെറ്റുചെയ്താലും മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിക്കുകയാണ്. ഇ.ഡി വിളിച്ച് ചോദ്യം ചെയ്തു. ഇനിയും വിളിക്കുമെന്ന് പറയുന്നു. മന്ത്രി രാജിവെക്കുന്നതുവരെ യു.ഡി.എഫ് പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ഓരോ ദിവസവും സര്‍ക്കാറിന്റെ കള്ളത്തരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. നേരത്തെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരായ ആരോപണങ്ങളായിരുന്നു പുറത്തു വന്നിരുന്നത്. ഇപ്പോള്‍ ഒരു മന്ത്രി പുത്രനെതിരായ ആരോപണവും പുറത്തുവന്നിരിക്കുന്നുവെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."