HOME
DETAILS

കണ്ണൂര്‍ വിമാനത്താവളം: എയര്‍ കാലിബ്രേഷന്‍ പരിശോധന തുടങ്ങി

  
backup
September 01 2018 | 08:09 AM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3%e0%b4%82-%e0%b4%8e-3

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാന സര്‍വിസ് ലൈസന്‍സ് അനുവദിക്കുന്നതിനു മുന്നോടിയായുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഐ.എല്‍.എസ് എയര്‍ കാലിബ്രേഷന്‍ പരിശോധന തുടങ്ങി. ഇന്നലെ ഉച്ചയ്ക്കു 12.45നാണ് പരിശോധന ആരംഭിച്ചത്.
ആദ്യം രണ്ടു മണിക്കൂറോളം ആകാശത്ത് പറന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡോണിയര്‍ ബി വിമാനത്തില്‍ പരിശോധന നടത്തിയ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വിമാന പരിശോധനാ യൂനിറ്റ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എല്‍.എന്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വൈകിട്ട് നാലിനാണ് വീണ്ടും പരിശോധന തുടങ്ങിയത്. ആറോടെ അവസാനിപ്പിച്ചു. ഫയര്‍ എന്‍ജിനികളുടെ വെള്ളം ചീറ്റിയുള്ള ഫയര്‍ സല്യൂട്ടോടു കൂടിയാണ് ഇന്നലെ പരിശോധന പൂര്‍ത്തിയാക്കിയത്. ഇന്നു രാവിലെ മുതല്‍ പരിശോധന വീണ്ടും തുടരും.
പരിശോധന രാവിലെ തന്നെ തുടങ്ങാന്‍ ഉദ്ദേശിച്ചെങ്കിലും കാലാവസ്ഥാ വ്യതിയാനം കാരണം വൈകിയാണു തുടങ്ങിയത്. ഉച്ചയ്ക്കും വൈകിട്ടുമായി അഞ്ചുമണിക്കൂറോളം പദ്ധതി പ്രദേശങ്ങളില്‍ വിമാനം വട്ടമിട്ട് പറന്നു.
പൈലറ്റ് ക്യാപ്റ്റന്‍ സന്ദീപ് കശ്യപ്, സഹ പൈലറ്റ് ദീക്ഷിത്, എന്‍ജിനിയര്‍ സുധീര്‍ ദാഹ്യ എന്നിവരും പരിശോധനയില്‍ പങ്കാളികളായി. വിമാനത്താവളത്തില്‍ സ്ഥാപിച്ച ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റത്തിന്റെ (ഐ.എല്‍.എസ്) കൃത്യത പരിശോധിക്കുകയാണു പ്രധാനലക്ഷ്യം. വ്യാഴാഴ്ച വൈകിട്ടോടയാണു വിമാനം പരിശോധനയ്ക്കായി എത്തിയത്. ഏതുസമയത്തും ഏതു കാലാവസ്ഥയിലും വിമാനങ്ങള്‍ സുരക്ഷിതമായി പറന്നിറങ്ങാന്‍ നിര്‍ദേശങ്ങള്‍ ലഭ്യമാക്കുന്ന ഉപകരണമാണ് ഐ.എല്‍.എസ്. കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ഉപകരണങ്ങള്‍ അടുത്തയാഴ്ചയോടെ വിമാനത്താവളത്തില്‍ എത്തും. കാറ്റ്, മഴ, വെയില്‍, അന്തരീക്ഷ ഊഷ്മാവ്, ആര്‍ദ്രത തുടങ്ങിയവയെല്ലാം തിട്ടപ്പെടുത്താനുള്ള ഉപകരണങ്ങള്‍ ഇക്കൂട്ടത്തിലുണ്ടാവും. പുനെയിലെ അന്തരീക്ഷ വിജ്ഞാന വിഭാഗത്തില്‍ (ഐ.എം.ഡി) ഉദ്യോഗസ്ഥരാണ് ഇവ വിമാനത്താവളത്തില്‍ സ്ഥാപിക്കുക. കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ഉപകരണങ്ങള്‍ അടുത്തയാഴ്ചയോടെ എത്തും.
കണ്ണൂര്‍ വിമാനത്താവളത്തിനു സെപ്റ്റംബര്‍ പകുതിയോടെ ലൈസന്‍സ് ലഭിക്കണമെങ്കില്‍ ഇതിനു മുന്നോടിയായി ബന്ധപ്പെട്ട എല്ലാ ഏജന്‍സികളുടെയും അനുമതികള്‍ ലഭിക്കേണ്ടതുണ്ട്. ഐ.എല്‍.എസ് ഉള്‍പ്പെടെയുള്ള എല്ലാ പരിശോധനയും നടത്തി ഒരേ പാരാമീറ്ററിനുള്ളില്‍ സ്ഥാപിക്കണം. പരിശോധന പൂര്‍ത്തിയാക്കിയ ശേഷം സംഘം ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനു റിപ്പോര്‍ട്ട് കൈമാറും.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  31 minutes ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  39 minutes ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  an hour ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  an hour ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  an hour ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  2 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  2 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  2 hours ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  3 hours ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  4 hours ago