പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മാലിന്യവുമായി കോര്പ്പറേഷന് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി
തൃശൂര്‍: കോര്പ്പറേഷന് കോമ്പൗണ്ടിലേയും നഗരത്തിലും മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കൊട്ടയില്‍ മാലിന്യവുമായി കോര്പ്പറേഷന് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് കോര്പ്പറേഷന് ഓഫിസില്‍ വെച്ച് പൊലിസ് തടഞ്ഞു.
തുടര്‍ന്ന് നടത്തിയ കുത്തിയിരിപ്പ് സമരം പ്രതിപക്ഷനേതാവ് അഡ്വ.എം.കെ മുകുന്ദന് ഉദ്ഘാടനം ചെയ്തു. ഉപനേതാവ് ജോണ്‍ ഡാനിയേല്‍ അധ്യക്ഷത വഹിച്ചു. മുന്‍ മേയര്‍ രാജന് ജെ.പല്ലന്, സി.ബി.ഗീത, ജെയ്ക്കബ് പുലിക്കോട്ടില്‍, എം.ആര്.റോസിലി, ടി.ആര്.സന്തോഷ്, ഫ്രാന്‍സിസ് ചാലിശ്ശേരി, റാഫി ജോസ്, ജയ മുത്തിപീടിക, കരോളി ജോഷ്വാ, ഷീന ചന്ദ്രന്, ഗീത.ബി, ബിന്ദുകുട്ടന്‍, പ്രിന്‍സി രാജു, ഷോമി ഫ്രാന്‍സിസ്, ലാലി ജെയിംസ് സംസാരിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ നഗരത്തിലെ മാലിന്യങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു.
ഇക്കാര്യത്തില്‍ അടിയന്തിര കൗണ്‍സില്‍ വിളിച്ചെങ്കിലും ചര്‍ച്ച മാത്രമായി നിന്നു. കാര്യക്ഷമമായി നടപടികള്‍ പൂര്‍ത്തീകരിക്കാത്തതിലും, മാലിന്യ വിഷയത്തില്‍ കോര്പ്പറേഷന് ഭരണാധികാരികള്‍ കാണിക്കുന്ന അനാസ്ഥക്കെതിരേയും മേയര്‍ കണ്ണ് തുറന്ന് പ്രവര്‍ത്തിക്കുന്നതിനു വേണ്ടിയുമാണ് മാലിന്യം കൊട്ടയില്‍ കൊണ്ട് വന്ന് ധര്‍ണ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് അഡ്വ.എം.കെ.മുകുന്ദന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."