HOME
DETAILS

സഊദിയിലേക്ക് മടക്കം; ഓരോ രാജ്യങ്ങളുടെയും വ്യോമ നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടായിരിക്കുമെന്ന് സഊദിയ

  
backup
September 13 2020 | 21:09 PM

retun-to-saudi-fropm-tomorrow-updatesseptember-140920

    റിയാദ്: സഊദിയിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്നും മടക്കയാത്ര ഓരോ രാജ്യങ്ങളുടെയും വ്യോമ നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടായിരിക്കും സർവ്വീസുകളെന്ന് സഊദിയ. നാളെ മുതൽ സഊദിയിലേക്ക് പ്രവേശനാനുമതി നൽകിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചതോടെയാണ് സഊദിയ ഇത് സംബന്ധിച്ച സർവ്വീസ് വിവരങ്ങൾ പുറത്ത് വിട്ടത്. വിമാനങ്ങളുടെ ലഭ്യതക്കനുസരിച്ചും ഓരോ രാജ്യങ്ങളുടെയും വ്യോമ ഗതാഗത നിയന്ത്രണങ്ങൾക്കും വിധേയമായിട്ടായിരിക്കുമെന്ന് സഊദി ദേശീയ വിമാനക്കമ്പനിയായ സഊദി എയർലൈൻസ് അറിയിച്ചതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. അതേസമയം, കൊവിഡ് ബാധ രൂക്ഷമായ രാജ്യങ്ങളിൽ നിന്നുള്ള മടക്കം സംബന്ധിച്ച് ബന്ധപ്പെട്ട സമിതി തീരുമാനിക്കുമെന്ന് സഊദി ആഭ്യന്തരമന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു.  എന്നാൽ, ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല 

     നാളെ രാവിലെ ആറു മുതൽ സഊദിയിലേക്ക് ഭാഗികമായുള്ള പ്രവേശനം ആരംഭിക്കുക. കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നേരത്തെ അടച്ച സഊദിയുടെ കര, വ്യോമ, നാവിക അതിർത്തികൾ തുറക്കുന്നതോടെ വിദേശങ്ങളിൽ കുടുങ്ങിയിരിക്കുന്നവർക്ക് സഊദിയിലേക്ക് മടങ്ങാനാവുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതോടെ, ഇഖാമ, റീ എൻട്രി, സന്ദർശക, തൊഴിൽ വിസ എന്നിവയുള്ളവർക്ക് സഊദിയിലേക്ക് പ്രവേശനം അനുവദിക്കും.

     സർക്കാർ ജോലിക്കാർ, സൈനികർ, ഔദ്യോഗിക ജോലിയിലുള്ളവർ, നയതന്ത്രകാര്യാലയങ്ങളിൽ ജോലി ചെയ്യുന്നവർ, സഊദിയിൽ വിദേശ കമ്പനികളിൽ ജോലി ചെയ്യുന്നവർ, വ്യാപാര ആവശ്യത്തിന് പുറത്തുപോകുന്നവർ, വിദേശത്ത് ചികിത്സ ആവശ്യമുള്ള രോഗികൾ, വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ, വിദേശങ്ങളിൽ അടുത്ത ബന്ധുക്കളുടെ മരണം സംഭവിച്ചവർ, സ്‌പോർട്‌സ് മത്സരങ്ങളിൽ പങ്കെടുക്കാനുള്ളവർ, രാജ്യത്ത് താമസ രേഖയുള്ള വിദേശികൾ, അവരുടെ ആശ്രിതർ എന്നിവർക്ക് മാത്രമാണ് ഭാഗികമായി അതിർത്തികൾ തുറക്കുന്ന വേളയിൽ സഊദിയിലേക്ക് വരാനും പോകാനും അനുമതിയുണ്ടാവുകയുളളൂ. എന്നാൽ, രാജ്യത്തേക്ക് പ്രവേശിക്കുന്നവർ 48 മണിക്കൂറിനുള്ളിൽ കൊവിഡ് പരിശോധന നടത്തി രോഗമില്ലെന്ന സർട്ടിഫിക്കറ്റ് ഹാജറാക്കണം.

    നിലവിൽ ഭാഗികമായാണ് അതിർത്തികൾ തുറക്കുന്നതെങ്കിലും പൂർണ്ണമായും നിയന്ത്രണങ്ങൾ എടുത്ത് മാറ്റുന്നത് അടുത്ത വർഷം ജനുവരി ഒന്നോടെയായിരിക്കും. ഇതി ശേഷമായിരിക്കും വിമാന സർവീസുകളും മറ്റും പൂർണ്ണമായും സാധാരണ നിലയിൽ ഉണ്ടാകൂ. ജനുവരി ഒന്നിന് കൃത്യം ഒരു മാസം മുമ്പ് ഇതിന്റെ തിയതി അറിയിക്കുമെന്നാണ് ഇപ്പോൾ അധികൃതർ അറിയിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം; വിശദീകരണം തേടി ഗവര്‍ണര്‍; ഡിജിപിയും, ചീഫ് സെക്രട്ടറിയും നേരിട്ടെത്തണം

Kerala
  •  2 months ago
No Image

ദുബൈ; അലക്കുശാലയിൽ വസ്ത്രം നഷ്ടപ്പെട്ടതിന് 9,000 ദിർഹം നഷ്ടപരിഹാരം

uae
  •  2 months ago
No Image

മയക്കുമരുന്ന് കേസ്: താരങ്ങളെ ഹോട്ടലില്‍ എത്തിച്ചയാള്‍ കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

വീട്ടുകാര്‍ മൊബൈല്‍ വാങ്ങി നല്‍കിയില്ല; പ്ലസ് ടു വിദ്യാര്‍ഥി പുഴയില്‍ ചാടി; നീന്തി കരകയറി

Kerala
  •  2 months ago
No Image

ഹൈദർ അലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മദ്രസ അൽ ഖൂദിൻ്റെ മീലാദ് ഫെസ്റ്റ് ഒക്ടോബർ 10 ന്

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം;  കനത്ത മഴയ്ക്ക് സാധ്യത,ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

latest
  •  2 months ago
No Image

'വിധി നിര്‍ണയത്തില്‍ പിഴവില്ല'; നെഹ്‌റു ട്രോഫി വള്ളംകളിയില്‍ കാരിച്ചാല്‍ ചുണ്ടന്‍ തന്നെ വിജയി,വീയപുരത്തിന്റെ അപ്പീല്‍ തള്ളി

Kerala
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

ഓം പ്രകാശിനെതിരായ മയക്കുമരുന്ന് കേസ്: അന്വേഷണം സിനിമാ താരങ്ങളിലേക്ക്, ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഓം പ്രകാശിന്റെ മുറിയിലെത്തിയതായി റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

വംശഹത്യയുടെ ഒന്നാം വാര്‍ഷികത്തിലും കൂട്ടക്കൊല തുടര്‍ന്ന് ഇസ്‌റാഈല്‍; ജബലിയ ക്യാംപില്‍ ആക്രമണം, 17 മരണം ഒമ്പത് കുഞ്ഞുങ്ങള്‍

International
  •  2 months ago