പാലായില്‍ മാണി സി. കാപ്പന്: എന്‍.സി.പിയില്‍ പൊട്ടിത്തെറി, പ്രഖ്യാപനം വിഴുങ്ങി
കോട്ടയം: കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് പാലാ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ മാണി സി കാപ്പാനെ എന്‍.സി.പി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. പിന്നെ പ്രഖ്യാപനം വിഴുങ്ങി. എന്‍സി.പി ഇടതു മുന്നണിക്കാണ് ഈ സീറ്റ് നീക്കിവെച്ചിരിക്കുന്നത്. ഇവിടെ മാണി.സി കാപ്പന് മത്സരിക്കുമെന്നായിരുന്നു പാര്‍ട്ടിയില്‍ പ്രഖ്യാപനം ഉണ്ടായത്.
എന്നാല്‍ ഇതെചൊല്ലി എന്‍സിപിയില്‍ പൊട്ടിത്തെറിയും തുടങ്ങി. ഒടുവില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്നും അഭിപ്രായം പറയുക മാത്രമാണ് ചെയ്തതെന്നും സംസ്ഥാന അധ്യക്ഷന്‍ തോമസ് ചാണ്ടി വ്യക്തമാക്കി.
പാലാ ബ്ലോക്ക് കമ്മിറ്റിയുടെ യോഗത്തിന് ശേഷമാണ് മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയുണ്ടായത്. ദേശീയസമിതി അംഗം സുല്‍ഫിക്കര്‍ മയൂരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ഏകകണ്ഠമായുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. കേന്ദ്രസംസ്ഥാന നേതൃത്വങ്ങളുടെ നിര്‍ദേശമനുസരിച്ചാണ് പ്രഖ്യാപനമെന്ന് വിശദീകരിക്കുകയും ചെയ്തു.
ഇതിനുശേഷം പാലായിലെ എന്‍സിപി നേതാക്കള്‍ തന്നെയാണ് തീരുമാനത്തിനെതിരെ വാളെടുത്തത്. ഇതോടെയാണ് പ്രഖ്യാപനം വിഴുങ്ങാന്‍ നേതൃത്വം നിര്‍ബന്ധിതമായത്.
ചിലരുടെ സ്ഥാപിത താല്പര്യമാണ് പ്രഖ്യാനത്തിന് പിന്നിലെന്നും ഒരു വിഭാഗം ആരോപിക്കുന്നു. സംസ്ഥാനനേതാക്കളും അതൃപ്തി അറിയിച്ചു. തുടര്‍ന്നാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്ന വിശദീകരണവുമായി സംസ്ഥാന പ്രസിഡന്റ തോമസ് ചാണ്ടി രംഗത്ത് വന്നത്.
സീറ്റ് സംബന്ധിച്ച് ഇടതുമുന്നണിയുമായി ചര്‍ച്ച പോലും നടത്തിയിട്ടില്ലെന്നും അതിന് ശേഷമേ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമുണ്ടാകൂവെന്നാണ് തോമസ് ചാണ്ടി പിന്നീട് വിശദീകരിച്ചു. സുല്‍ഫീക്കര്‍ മയൂരിക്ക് പ്രഖ്യാപനത്തിനുള്ള അധികാരമില്ലെന്നു കൂടി പറഞ്ഞ് തീരുമാനത്തെ തോമസ്ചാണ്ടി പൂര്‍ണ്ണമായും തള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."