തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതപരമായാണ് പെറുമാറുന്നതെന്ന് രാഹുല്‍
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതപരമായാണ് പെറുമാറുന്നതെന്ന് രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഭരണഘടനാ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴിപ്പെടുന്നത് കുറ്റകൃത്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കോടതിയെ ചേര്‍ത്ത് നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞത് മോദിയോടല്ലെന്ന് രാഹുല്‍ പറഞ്ഞു. 'റഫാല്‍ കേസില്‍ സുപ്രീംകോടതിയില്‍ നടപടി നടന്നുകൊണ്ടിരിക്കുകയാണ്.
കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ പ്രസ്താവന നടത്തിയതിനാണ് മാപ്പ് പറഞ്ഞത്.
ബി.ജെ.പിയോടോ മോദിയോടോ അല്ല മാപ്പപേക്ഷിച്ചത്' രാഹുല്‍ വ്യക്തമാക്കി.
യു.പി.എ കാലത്ത് രാഹുലിന്റെ ബിസിനസ് പങ്കാളിക്ക് പ്രതിരോധ കരാര്‍ നല്‍കിയെന്ന അമിത്ഷായുടെ ആരോപണത്തെ തള്ളിക്കളഞ്ഞ രാഹുല്‍ തനിക്കെതിരെ എന്തെങ്കിലും ആരോപണമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആവശ്യമായ അന്വേഷണം നടത്താമെന്നും തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് അറിയാവുന്നതുകൊണ്ടുതന്നെ ഏതന്വേഷണത്തിനും തയ്യാറാണെന്നും ആരോപണത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."