HOME
DETAILS
MAL
അരി സൗജന്യമാക്കണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
backup
September 01 2018 | 17:09 PM
തിരുവനന്തപുരം: പ്രളയക്കെടുതി കണക്കിലെടുത്ത് കേരളത്തിന് അധികമായി അനുവദിച്ച 89,540 ടണ്‍ അരി സൗജന്യമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു.
സംസ്ഥാനം നേരിട്ട ദുരന്തത്തിന്റെ തീവ്രത കണക്കിലെടുത്ത് ഇതിന്റെ വില ദുരിതാശ്വാസത്തിനുള്ള തുകയില്‍ നിന്ന് വെട്ടിക്കുറക്കരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. എന്‍.ഡി.ആര്.എഫില്‍ നിന്നും മറ്റ് പദ്ധതികളില്‍ നിന്നും ഇത് കുറയ്ക്കുന്നത് സംസ്ഥാനത്തിന് വലിയ പ്രയാസമുണ്ടാക്കുമെന്നും ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും കത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."