HOME
DETAILS
MAL
സി.പി.എം സഹ. സംഘങ്ങളിലെ ലോക്കറുകള്‍ പരിശോധിക്കണം: യു.ഡി.എഫ്
backup
September 14 2020 | 19:09 PM
കൊച്ചി: മന്ത്രി ഇ.പി ജയരാജന്റെ ഭാര്യ ക്വാറന്റൈന് ലംഘിച്ച് ബാങ്കിലെത്തി ലോക്കര്‍ തുറന്നത് സംശയാസ്പദമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന് എം.പി. മന്ത്രിയുടെ മകന് ലൈഫ് മിഷന് ഇടപാടുമായി ബന്ധപ്പെട്ട് കോഴ ലഭിച്ചുവെന്ന ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ലോക്കര്‍ ഇടപാടില്‍ ദുരൂഹത വര്‍ധിക്കുകയാണ്.
നിരവധി സി.പി.എം നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കുമെതിരേ അഴിമതി ആരോപണങ്ങളും സാമ്പത്തിക ക്രമക്കേടുകളും ഉയര്‍ന്നിട്ടുണ്ട്.
ഇത്തരത്തില്‍ ലഭിച്ച പണം കണ്ണൂര്‍ ജില്ലയിലെ സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിലെ ലോക്കറുകളില്‍ ഒളിപ്പിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ട്. സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിലെ ലോക്കറുകളില്‍ എന്‍.ഐ.എ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."