HOME
DETAILS
MAL
ഈന്തപ്പഴത്തിനു പിന്നില്‍ സ്വര്‍ണക്കള്ളക്കടത്ത്: ചെന്നിത്തല
backup
September 14 2020 | 19:09 PM
തിരുവനന്തപുരം: 17,000 കിലോഗ്രാം ഈന്തപ്പഴം നയതന്ത്രമാര്‍ഗത്തിലൂടെ കൊണ്ടുവന്നതിനു പിന്നില്‍ നടന്നത് സ്വര്‍ണക്കള്ളക്കടത്തു തന്നെയാണെന്ന്് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യു.എ.ഇ കോണ്‍സുലേറ്റിന് ഈന്തപ്പഴത്തിന്റെ കച്ചവടമുണ്ടാകാന് സാധ്യതയില്ലെന്നിരിക്കെ ഇതിന്റെ മറവില്‍ സ്വര്‍ണക്കടത്ത് നിര്‍ബാധം നടന്നെന്ന് വ്യക്തമായിരിക്കുകയാണ്.
തിരുവനന്തപുരത്ത് യു.എ.ഇ എംബസിയില്ല. കോണ്‍സുലേറ്റ് മാത്രമാണുള്ളത്. അപ്പോള്‍ ഇതൊക്കെ പരിശോധിക്കേണ്ടയാള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ ഓഫിസറാണ്. പ്രോട്ടോക്കോള്‍ ഓഫിസര്‍ ഇതു പരിശോധിച്ച് അനുമതി കൊടുത്തോ?- ചെന്നിത്തല ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."