HOME
DETAILS
MAL
2015ലെ ഹജ്ജ് റീ ഫണ്ട്: അന്നത്തെ അക്കൗണ്ട് നമ്പര്‍ നല്കിയാല് തുക കൈമാറും-സി.ഇ.ഒ
backup
May 04 2019 | 22:05 PM
കൊണ്ടോട്ടി: 2015ലെ ഹജ്ജ് തീര്‍ഥാടകര്‍ക്ക് മക്കയില്‍ മതിയായ സൗകര്യങ്ങള്‍ ലഭിക്കാത്തതിനാല്‍ കേന്ദ്രഹജ്ജ് കമ്മിറ്റി നല്കുന്ന റീ ഫണ്ട് അന്നത്തെ ബാങ്ക് അക്കൗണ്ട് നല്കി അപേക്ഷിച്ചാല്‍ കൈമാറുമെന്ന് കേന്ദ്രഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഡോ.മഖ്സൂദ് അഹമ്മദ് ഖാന് പറഞ്ഞു. കരിപ്പൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റീ-ഫണ്ട് ലഭിക്കാത്ത പരാതികള്‍ കിട്ടിയിട്ടുണ്ട്. എന്നാല്‍ അന്ന് ഹജ്ജ് പണം അടച്ച അക്കൗണ്ടിലേക്ക് മാത്രമെ തുക നല്കാനാവുകയുള്ളൂ. മറ്റ് അക്കൗണ്ടുകള്‍ പരിഗണിക്കില്ല.
ഇന്ത്യയില്‍ ഹജ്ജ് സീറ്റുകള്‍ മുസ്ലിം ജനസംഖ്യാനുപാതത്തിലാണ് ആദ്യം വീതിക്കുന്നത്. പിന്നീടുള്ള സീറ്റുകള്‍ കൂടുതല്‍ അപേക്ഷകരുളള സംസ്ഥാനങ്ങള്‍ക്കാണ് നല്‍കുന്നത്. ഇത് നിലവിലെ ഹജ്ജ് പോളിസിയുടെ ഭാഗമായാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."