HOME
DETAILS

സര്‍ക്കാര്‍ നിലകൊള്ളുന്നത് ഹാരിസണിന് വേണ്ടി: ഗീതാനന്ദന്‍

  
backup
May 04 2019 | 22:05 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8a%e0%b4%b3%e0%b5%8d%e0%b4%b3%e0%b5%81%e0%b4%a8%e0%b5%8d

കല്‍പ്പറ്റ: ഭൂരഹിതരായ ആദിവാസികളോട് കടക്ക് പുറത്ത് എന്നാണ് സര്‍ക്കാരിന്റെ ഭാവമെങ്കില്‍ ആദ്യം ഇറക്കി വിടേണ്ടത് സി.പി.എം നേതൃത്വം നല്‍കുന്ന എ.കെ.എസ് പ്രവര്‍ത്തകരെയാണെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് ഗീതാനന്ദന്‍.
വിതരണത്തിന് സര്‍ക്കാര്‍ കണ്ടുവച്ച കണ്ണായ ഭൂമിയില്‍ അവകാശം സ്ഥാപിച്ചിട്ടുള്ളത് എ.കെ.എസ് ആണെന്നും തൊവരിമല സമരത്തിന് പിന്തുണ അറിയിച്ച് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഹാരിസണ് വേണ്ടിയാണ് ആദിവാസികളെ സമരഭൂമിയില്‍ നിന്നും അറസ്റ്റ് ചെയ്ത് നീക്കിയതെന്നും ഗീതാനന്ദന്‍ ആരോപിച്ചു. ഭൂമി കൈയേറ്റം കുറ്റകരം ആണെങ്കില്‍ തൊവരിമലയിലെ പാവപ്പെട്ട ആദിവാസികളെ ഇറക്കി വിടും മുന്‍പ് എ.കെ.എസിന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി സമരത്തിന് നേതൃത്വം കൊടുക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തയാറാകുമോയെന്നും ഗീതാനന്ദന്‍ ചോദിച്ചു. വയനാട് കലക്ടറേറ്റ് പടിക്കല്‍ 11 ദിവസമായി നടന്നുവരുന്ന തൊവരിമല സമരത്തിന് പിന്തുണ അറിയിച്ച് നിരവധി സംഘടനകളാണ് രംഗത്തെത്തിയത്. ആദിവാസി ദലിത് ജനാധിപത്യ ഐക്യദാര്‍ഢ്യ മാര്‍ച്ച് എന്നപേരില്‍ സമര പന്തലിലേക്ക് മാര്‍ച്ച് നടത്തിക്കൊണ്ടായിരുന്നു ഗീതാനന്ദനും സംഘവും സമരത്തിന് പിന്തുണ അറിയിച്ചത്. അതേസമയം, റിമാന്‍ഡില്‍ കഴിയുന്ന സമരസമിതി നേതാക്കളുടെ ജാമ്യാപേക്ഷ ജില്ലാ കോടതി നാളത്തേക്ക് മാറ്റി. ഇവരെ വിട്ടുകിട്ടണമെന്നും മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കഴിഞ്ഞ 11 ദിവസമായി രാവും പകലും ആദിവാസികള്‍ കലക്ടറേറ്റ് പടിക്കല്‍ ധര്‍ണയിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  9 minutes ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  38 minutes ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  44 minutes ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  an hour ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  5 hours ago