HOME
DETAILS
MAL
പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണം: അന്വേഷണം നടത്തുമെന്ന് മന്ത്രി
backup
May 04 2019 | 22:05 PM
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തില്‍ ക്രമക്കേട് നടത്തിയവര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്. നിര്‍മാണം പുരോഗമിക്കുന്ന മേല്‍പ്പാലം സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പാലത്തിന്റെ നിര്‍മാണത്തിലും മേല്‍നോട്ടത്തിലും ക്രമക്കേട് സംഭവിച്ചിട്ടുണ്ട്. പാലത്തിന്റെ ഡിസൈനില്‍ വന്ന പിഴവുകളാണ് ബലക്ഷയത്തിന് കാരണം. അതിനാലാണ് നിര്‍മാണം കഴിഞ്ഞ് രണ്ടര വര്‍ഷത്തിനുശേഷം പാലം തകര്‍ന്നത്. അതിനാല്‍ നിര്‍മാണത്തില്‍ ക്രമക്കേടുകള്‍ വരുത്തിയവരെ കണ്ടെത്തി കര്‍ശന നടപടിയുണ്ടാകും. വകുപ്പുതലത്തിലും മദ്രാസ് ഐ.ഐ.ടി നടത്തിയ അന്വേഷണത്തിലും ക്രമക്കേട് കണ്ടെത്തിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."