വീണ്ടും'ലൗ ജിഹാദ്'അജന്‍ഡയുമായി യോഗി; കാണ്‍പൂരിലെ ഹിന്ദു-മുസ്ലിം വിവാഹങ്ങളെക്കുറിച്ച് അന്വേഷണം
ലഖ്‌നൗ: യു.പിയില്‍ രാഷ്ട്രീയ ലാഭത്തിന് വീണ്ടും 'ലൗ ജിഹാദ്' അജണ്ട പ്രയോഗിക്കാനൊരുങ്ങി മുഖ്യമന്ത്രി യോഗിആദിത്യനാഥ്. വ്യാജ പ്രചാരണം അഴിച്ചുവിട് അധികാരത്തിലെത്തിയ യോഗി കാണ്‍പൂരിലെ ഹിന്ദു-മുസ്ലിം വിവാഹങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഒമ്പത് അംഗ പൊലിസ് സംഘത്തെ നിയോഗിച്ചതായാണ് റിപ്പോര്‍ട്ട്.
ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്ന മുസ്‌ലിം യുവാക്കള്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷണത്തില്‍ പരിശോധിക്കുമെന്ന് കാണ്‍പൂര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ മോഹിത് അഗര്‍വാള്‍ പറഞ്ഞു.സംഭലത്തില്‍ ഗൂഢാലോചനയുണ്ടോ എന്നും യുവാക്കള്‍ക്ക് വിദേശത്ത് നിന്ന് ധനസഹായം ലഭിക്കുന്നുണ്ടോയെന്നും പരിശോധിക്കുമെന്ന് അഗര്‍വാള്‍ പറഞ്ഞു.
യു.പിയില്‍ ലൗ ജിഹാദ് ഗൂഢാലോചന നടക്കുന്നുണ്ടെന്ന് വി.എച്ച്.പി അടക്കമുള്ള ഫാസിസ്റ്റ് ഗ്രൂപ്പുകള്‍ ആരോപണം ഉന്നയിക്കുന്നതിനിടെയാണ് യോഗി സര്‍ക്കാരിന്റെ പുതിയ നീക്കം.
കാണ്‍പൂരിയില്‍ ഈയിടെ 21 കാരി സ്വന്തം ഇഷ്ടപ്രകാരം മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ചിരുന്നു. ശേഷം സ്വന്തം ഇഷ്ടപ്രകാരം തന്നെ മതപരിവര്‍ത്തനം നടത്തുകയും ചെയ്തതു.
എന്നാല്‍ മാതാപിതാക്കള്‍ വ്യാജ തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്ന് യുവതി കോടതിയില്‍ ആരോപിച്ചിരുന്നു.
ഇതെത്തുടര്‍ന്ന് കാണ്‍പൂരിലെ 'ലവ് ജിഹാദ് ഗൂഢാലോചനകള്‍ ' നടക്കുന്നുണ്ടെന്നും അത് നേരിടാന്‍ വി.എച്ച്.പിയും ബജ്രംഗ്ദളും ചേര്‍ന്ന് തന്ത്രം ആവിഷ്‌കരിക്കുന്നുണ്ടെന്നും ആഗസ്റ്റില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അധികാരത്തില്‍ വന്നയുടനെ ആദിത്യനാഥ് 'റോമിയോ വിരുദ്ധ സ്‌ക്വാഡുകള്‍' രൂപീകരിക്കുകയുംഅവിവാഹിതരായ പങ്കാളികളെ തെരുവില്‍ നേരിടുകയും ചെയ്തത് വന്‍ വിവാദത്തിനിടയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."