ദുരിതബാധിതര്‍ക്ക് ആശ്വാസവുമായി തമിഴ്നാട് കെ.എം.സി.സി
കൈപ്പമംഗലം: പ്രളയം ദുരിതം വിതച്ച മേഖലയില്‍ ആശ്വാസവുമായി സജീവമാകുകയാണ് തമിഴ്നാട് കെ.എം.സി.സി. വിവിധ ജില്ലകളില്‍ ലക്ഷക്കണക്കിന് രൂപയുടെ കാരുണ്യ പ്രവര്‍ത്തനങ്ങളാണ് കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്നത്.
ഓരോ പ്രദേശവും സന്ദര്‍ശിച്ച് വിലയിരുത്തി മരുന്നുകള്‍ ഉള്‍പ്പെടെയുള്ള ആവശ്യസാധനങ്ങള്‍ അര്‍ഹരായവരുടെ കൈകളില്‍ എത്തിക്കുന്നതിനായി ആഴ്ചകളായി തമിഴ്നാട് കെ.എം.സി.സി നേതാക്കള്‍ കേരളത്തിലുണ്ട്.
സംസ്ഥാനങ്ങള്‍ തമ്മില്‍ പുതിയ വിവാദങ്ങള്‍ ഉടലെടുക്കുമ്പോഴും മനുഷ്യസ്നേഹവും കരുണയുമാണ് ഉയര്‍ത്തിപിടിക്കേണ്ടതെന്ന സന്ദേശമാണ് തമിഴ് സംഘം നല്‍കുന്നത്.
പ്രളയം വലിയ നാശം വിതച്ച വയനാട്ടില്‍ നടത്തിയ കാരുണ്യ പ്രവര്‍ത്തനത്തിന് ശേഷം തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ ടി.കെ.എം.സി.സി സഹായവുമായെത്തി.
ഇന്ന് എറണാംകുളം ജില്ലയില്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം നടക്കും. പ്രളയബാധിതര്‍ക്കായി ആവശ്യ ഭക്ഷണ സാധനങ്ങള്‍, പായ തുടങ്ങിയവയടങ്ങിയ ആയിരം കിറ്റുകളാണ് ഇരുപത് ലക്ഷത്തില്‍ പരം രൂപ ചിലവാക്കി തൃശൂര്‍ ജില്ലയില്‍ വിതരണം ചെയ്തത്.
കൊപ്രക്കളം സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തമിഴ്നാട് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ എ. ഷാജഹാന് ഉദ്ഘാടനം ചെയ്തു.
ആശ്രയമറ്റു പോയവര്‍ക്ക് സേവനം ചെയ്യുകയെന്നത് എല്ലാവരുടെയും ബാധ്യതയാണെന്നും രാജ്യത്ത് ഭിന്നിപ്പിന്റേയും വെറുപ്പിന്റെയും വക്താക്കള്‍ക്ക് ഇതെല്ലാം മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ റഷീദ് അധ്യക്ഷനായി. എ.ഐ.കെ.എം.സി.സി ദേശീയ ജന. സെക്രട്ടറി എ.ഷംസുദ്ദീന്, തമിഴ്നാട് സംസ്ഥാന വൈസ്.പ്രസിഡന്റ് തിരുപ്പൂര്‍ ഹംസ, സംസ്ഥാന കൗണ്‍സില്‍ അംഗം റിയാസ് തലശ്ശേരി, തമിഴ്നാട് കെ.എം.സി.സി സെക്രട്ടറി റഹീം ബ്രോഡ്വെ, അഷറഫ് ബ്രോഡ്വെ, കെ.എം.സി.സി.സെക്രട്ടറി യൂനസ് കരുവാരക്കുണ്ട്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഇ.പി കമറുദ്ദീന്, ജില്ലാ വൈസ്.പ്രസിഡന്റ് അബ്ദുട്ടി ഹാജി, മണ്ഡലം പ്രസിഡന്റ് പി.ബി താജുദ്ദീന്, സെക്രട്ടറി ടി.കെ ഉബൈദു, ദളിത് ലീഗ് ജില്ലാ ജന.സെക്രട്ടറി കെ.എ പുരുഷോത്തമന്, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അഫ്സല് യൂസഫ്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് കെ.കെ സക്കരിയ്യ, ജന.സെക്രട്ടറി പി.എ അബ്ദുല്‍ ജലീല്‍,
ഹുസൈന് ഫുജൈറ, ജില്ലാ വൈസ് പ്രസിഡന്റ് പി.കെ മുഹമ്മദ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഫ്സല് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."