പ്രളയക്കെടുതി മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി
അലനല്ലൂര്‍: അലനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉരുള്‍പൊട്ടിയസ്ഥലത്ത് വീണ്ടും ഉരുള്‍പൊട്ടാന്‍ സാധ്യതയുണ്ടെന്നും, പ്രദേശം വസയോഗ്യമല്ലെന്നും ഉപ്പുകുളം ആദിവാസികള്‍ക്ക് പുനരദിവാസത്തിന്ന് ആവശ്യമായി നിലവിലെ സ്ഥലം വനം വകുപ്പിന് കൈമാറി റോഡിനോട് ചേര്‍ന്ന വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള അനുയോജ്യമായ സ്ഥലം നല്‍കി വീട് നിര്‍മിച്ചു നല്‍കണമെന്ന് പട്ടികജാതിപട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാല നോടും, പ്രളയ ബാധിത വില്ലേജായി പ്രഖ്യാപിച്ച എടത്തനാട്ടുകര വില്ലേ ജിനോടെപ്പം അലനല്ലൂര്‍ കര്‍ക്കിടാംക്കുന്ന് വില്ലേജുകളെയും ഉള്‍പെടുത്തണമെന്നും, പ്രളയകെടുതിയില്‍ അകപ്പെട്ട കുടുംബങ്ങള്‍ക്ക് വീടും ധനസഹായം കാലതാമസം കൂടാതെ നല്‍കണമെന്നാ വശ്യപെട്ട് റവന്യു വകുപ്പ് മന്ത്രി ഇ .ചന്ദ്രശേഖരനും പാലക്കാട് കലക്ടറേറ്റില്‍ നടന്ന മന്ത്രിമാരുടെയും ഉന്നത വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ പഞ്ചായത്ത് ഭരണസമിതി നിവേദനം നല്‍കി. ജില്ലാ കലക്ടര്‍ ഡി. ബാലമുരളി ഐ.എ.സ്, സബ്ബ് കളക്ടര്‍ ജെറാമിക്ക് ജോര്‍ജ് ഐ.എ.സ്'' പഞ്ചായത്ത് പ്രസിഡന്റ് ഇ .കെ. രജി, വൈസ് പ്രസിഡന്റ് കെ.അഫ്‌സറ, സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ റഷീദ് അലായന്‍, കെ.രാധാകൃഷ്ണന്‍ ,കെ .സീനത്ത് പഞ്ചായത്തംഗങ്ങളായ സി.മുഹമ്മദാലി, പി.മുസ്തഫ, എം.മെഹര്‍ബാന്‍, കെ.അയ്യപ്പന്‍, എം.ശൈലജ, പി.റഷീദ് പ്ലാന്‍കോഡിനേറ്റര്‍ പി.പി.കെ.മുഹമ്മദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."