മഹല്ലുകളില്‍ കുഴപ്പമുണ്ടാക്കുന്നവര്ക്കെതിരേ ജാഗ്രത പാലിക്കുക: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
കല്‍പ്പറ്റ: സമാധാന അന്തരീക്ഷത്തില്‍ ജീവിക്കുന്ന മഹല്ലുകളില്‍ പള്ളികള്‍ക്കും മദ്റസകള്‍ക്കും നേരെ അവകാശവാദമുന്നയിച്ചും സമാധാനാന്തരീക്ഷം തകര്‍ക്കുന്ന തരത്തില്‍ അക്രമം അഴിച്ചുവിട്ടും മത പഠനം തടസപെടുത്തിയും കുഴപ്പമുണ്ടാക്കുന്ന വിഘടിത വിഭാഗത്തിനെതിരെ മഹല്ലുകള്‍ ജാഗ്രത പാലക്കണമെന്നും തീവ്രവാദ രാഷ്ട്രീയക്കാരെ കരുതിയിരിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു. മദ്റസകളില്‍ മാറിയ പാഠ പുസ്തകങ്ങളുടെ ശില്പശാലകള് എല്ലാ റെയ്ഞ്ചിലും ജൂലൈ 31നകം പൂര്‍ത്തിയാക്കാനും യോഗം അഭ്യര്‍ഥിച്ചു. ഹനീഫല്‍ ഫൈസി ഉദ്ഘാടനം ചെയ്തു. എം.എം ഇമ്പിച്ചിക്കോയ മുസ്ലിയാര് അധ്യക്ഷനായി. എ അഷ്റഫ് ഫൈസി പനമരം, കെ.സി അബ്ദുല്ല മൗലവി വാളാട്, ടി.സി അലി മുസ്ലിയാര്, സൈനുല്‍ ആബിദ് ദാരിമി, ഹംസ ഫൈസി, മുസ്തഫ ദാരിമി, ഇബ്റാഹീം മുസ്ലിയാര്, ശിഹാബുദ്ദീന് വാഫി, ജലീല്‍ ഫൈസി, ശഫീഖ് ഫൈസി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."