കണക്കെടുപ്പില്‍ അപാകതയെന്ന് ആരോപണം
ഇരിട്ടി. മലയോര മേഖലയിലുണ്ടായ ഉരുള്‍പൊട്ടലിലും മഴകെടുതിയിലുമുണ്ടായ നാശനഷ്ടം കണക്കാക്കുന്നതിലും വ്യാപകമായി അപകാതയുള്ളതായി ഇരിട്ടി താലൂക്ക് വികസന സമിതി യോഗത്തില്‍ വിമര്‍ശനം.
നാശനഷ്ടം നേരിട്ട മേഖലയിലെ പഞ്ചായത്ത്പ്രസിഡന്റുമാരാണ് യോഗത്തില്‍ ആക്ഷേപമുന്നയിച്ചത്. നഷ്ടം കണക്കാക്കുന്നതിലെ അവ്യക്തത പരിഹരിക്കാന്‍ പഞ്ചായത്ത് തലത്തില്‍ പഞ്ചായത്ത്റവന്യു വകുപ്പ് ഉദ്യേഗസ്ഥരുടെയും ജന പ്രതിനിധികളുടെയും യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കാന്‍ വികസന സമിതിയോഗം തീരുമാനിച്ചു.
ഈയോഗങ്ങളില്തഹസില്ദാര് പങ്കെടുക്കും. താലൂക്ക് പരിധിയിലെ നാശം നേരിട്ടവരുടെ പ്രാഥമിക കണക്ക് പൂര്‍ത്തിയായിട്ടുണ്ട് .കൃഷിസ്ഥലം നഷ്ടപ്പെട്ടവരുടെ കണക്കെടുപ്പ് ബന്ധപ്പെട്ട വകുപ്പ് ഉദ്യേഗസ്ഥര്‍ നടത്തി കൊണ്ടിരിക്കുകയാണെന്ന് തഹസില്‍ദാര്‍ പറഞ്ഞു.
സത്യസന്ധമായ കണക്കെടുപ്പ് നടത്തി യഥാസമയം ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് നല്കാന് ഉദ്യേഗസ്ഥര്‍ തയാറാക്കണമെന്നുസണ്ണിജോസഫ് എം.എല്‍.എ. ആവശ്യപ്പെട്ടു.
കീഴൂര്‍,കോളാരി,കൊട്ടിയൂര്‍ വില്ലേജുകളിലെ മഴക്കെടുതി മൂലം നാശം നേരിട്ട 24പേര്‍ക്ക് ഇതിനകം സര്‍ക്കാറിന്റെ അടിയന്തിര ആശ്വാസമായ 10000 രൂപ ബാങ്ക് വഴി നല്കി.ബാക്കിയുള്ളവര്‍ക്ക് തുക ഉടന്‍ തന്നെ കൈമാറാന്‍ ആവശ്യമായ നടപടി സ്വികരിച്ചു വരുന്നതായും തഹസില്‍ദാര്‍ കെ.കെ.ദിവാകരന് യോഗത്തെ അറിയിച്ചു.
ഈവര്‍ഷം കാല വര്‍ഷക്കെടുതിയില്‍ താലൂക്ക് പരിധിയില്‍ മരണമടഞ്ഞവരുടെ രണ്ട് കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചതായും ബാക്കിയുള്ള മൂന്ന് കുടുംബങ്ങള്‍ക്ക് അടുത്ത ദിവസം തന്നെ അനുവദിക്കുമെന്നും തഹസില്‍ദാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."