HOME
DETAILS

വന്യമൃഗശല്യം ജനം റോഡ് ഉപരോധിച്ചു

  
backup
July 22 2016 | 18:07 PM

%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b4%ae%e0%b5%83%e0%b4%97%e0%b4%b6%e0%b4%b2%e0%b5%8d%e0%b4%af%e0%b4%82-%e0%b4%9c%e0%b4%a8%e0%b4%82-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%89%e0%b4%aa

പനമരം: വന്യമൃഗ ശല്ല്യത്താല്‍  പൊറുതി മുട്ടിയ ജനം ഒടുവില്‍ റോഡിലിറങ്ങി പ്രതിഷേധിച്ചു. നീര്‍വാരം, അമ്മാനി, പുഞ്ചവയല്‍ പ്രദേശത്തെ കര്‍ഷകരും നാട്ടുകാരുമാണ് പനമരത്ത് നടവയല്‍ ജംങ്ഷനില്‍ രാവിലെ 10 മുതല്‍ അര മണിക്കൂര്‍ റോഡ് ഉപരോധം നടത്തിയത്.
ഉപരോധത്തെ തുടര്‍ന്ന് റോഡിന്റെ ഇരുഭാഗങ്ങളിലും നിരവധി വാഹനങ്ങാണ് കുടുങ്ങിക്കിടന്നത്. കല്‍പ്പറ്റ മുന്‍സിഫ് കോര്‍ട്ട് ജഡ്ജിന്റെ വാഹനവും ഉപരോധക്കുരുക്കില്‍പ്പെട്ടു.
ഈയടുത്തായി നീര്‍വാരം, അമ്മാനി, നടവയല്‍, മാത്തൂര്‍, അഞ്ഞണിക്കുന്ന്, പരിയാരം, കൈതക്കല്‍ പോലുള്ള പ്രദേശങ്ങളില്‍ പട്ടാപകല്‍ പോലും കാട്ടനകളടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം വര്‍ധിച്ചിരിക്കയാണ്. കാടിനോട് ചേര്‍ന്നുള്ള നിരവധി വീടുകള്‍ പൂര്‍ണ്ണമായും, ഭാഗികമായും ആനക്കൂട്ടങ്ങളുടെ അങ്കക്കലിയില്‍ തകരുകയും ചെയ്തിട്ടുണ്ട്.
കാര്‍ഷിക ഉല്‍പന്നങ്ങളും ജനങ്ങളും കാട്ടാനകളുടെ കോപത്തിന് ഇരയാവുകയാണ്. ദിനംപ്രതി ഇത്തരം വന്യജീവി അക്രമണങ്ങളുണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഇതിന് ശാശ്വതമായ ഒരു പരിഹാരം ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ ഇന്നലെ റോഡ് ഉപരോധം നടത്തിയത്.
തങ്ങളുടെ കാര്‍ഷിക വിളകള്‍ക്കും ജീവനും സംരക്ഷണം ഉറപ്പ് വരുത്തുക എന്നയായിരുന്നു ഇവര്‍ ഉയര്‍ത്തിയ മുദ്രാവക്യം. കക്ഷി രാഷ്ട്രീയത്തിന് അതീതമായി നടന്ന പ്രതിരോധ സമരത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറിലധികം പേര്‍ പങ്കെടുത്തു.
പുഞ്ചകൃഷി ആരംഭിക്കുന്നതിന് കാട്ടാനകളും മറ്റു വന്യമൃഗങ്ങളും തടസ്സമായിരിക്കുകയാണ്. വന്യമൃഗശല്ല്യം രൂക്ഷമായതോടെ വൈകുന്നേരങ്ങളില്‍ പനമരത്ത് നിന്നും നീര്‍വാരം ഭാഗങ്ങളിലേക്കുള്ള വാഹനങ്ങളുടെ സര്‍വ്വീസും  നിര്‍ത്തിയിരിക്കുകയാണ്. ഇത് ദൂരെ ദിക്കുകളില്‍ നിന്ന് എത്തുന്നവര്‍ക്ക് ദുരിതമായിട്ടുണ്ട്.
ആനകള്‍ നാട്ടിലിറങ്ങാതിരിക്കാന്‍ വനംവകുപ്പ് ലക്ഷങ്ങള്‍ ചെലവിട്ട് പദ്ധതികള്‍ നടപ്പിലാക്കുമെങ്കിലും അവയെല്ലാം മറികടന്ന് ആനകളടക്കമുള്ള മൃഗങ്ങള്‍ നാട്ടിലെത്തുകയാണ്.
വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങാത്ത ഫലപ്രദമായുള്ള പദ്ധതികളാണ് ഇവിടത്തുകാര്‍ക്ക് ആവശ്യമെന്ന് ഉപരോധസമരം ഉദ്ഘാടനം ചെയ്ത വാര്‍ഡ് മെമ്പര്‍ സാബു പറഞ്ഞു.
മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വാസു അമ്മാനി, ദാസന്‍, അപ്പച്ചന്‍, സിബി, പ്രസന്നന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പനമരം എസ്.ഐ ചാര്‍ളി തോമസ്, എ.എസ്.ഐ ആന്റണി തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആര്‍.ടി.സി ബസ് ഡിവൈഡറില്‍ ഇടിച്ച് അപകടം; ഡ്രൈവര്‍ മരിച്ചു

Kerala
  •  a month ago
No Image

പൂരം കലക്കല്‍: പ്രത്യേക അന്വേഷണ സംഘം തൃശൂരില്‍ ക്യാംപ് ചെയ്ത് അന്വേഷിക്കും 

Kerala
  •  a month ago
No Image

ഗസ്സയില്‍ രണ്ട് ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി ഈജിപ്ത്,  ചര്‍ച്ച വീണ്ടും സജീവം; സി.ഐ.എ, മൊസാദ് തലവന്മാര്‍ ഖത്തറില്‍

International
  •  a month ago
No Image

പ്രത്യേക മുന്നറിയിപ്പുകളില്ല; സംസ്ഥാനത്ത് മഴ തുടരും

Weather
  •  a month ago
No Image

പ്രചാരണത്തിനായി പ്രിയങ്ക ഇന്നും നാളെയും മണ്ഡലത്തില്‍

Kerala
  •  a month ago
No Image

സഹോദരനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്തു; കൊല്ലം വെളിച്ചിക്കാലയില്‍ യുവാവിനെ കുത്തിക്കൊന്നു, പ്രതികള്‍ പിടിയില്‍ 

Kerala
  •  a month ago
No Image

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

National
  •  a month ago
No Image

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-27-10-2024

PSC/UPSC
  •  a month ago
No Image

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

Cricket
  •  a month ago