തൃക്കരിപ്പൂര്‍ മിനിസ്റ്റേഡിയം മാലിന്യം തള്ളാനുള്ള കേന്ദ്രമോ..?
തൃക്കരിപ്പൂര്‍: മാലിന്യം തള്ളാനുള്ള കേന്ദ്രമായി മാറുകയാണ് തൃക്കരിപ്പൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മിനിസ്റ്റേഡിയം.
സ്റ്റേഡിയത്തിനു ചുറ്റുമുള്ള മൂന്നുഭാഗങ്ങളും ഇപ്പോള്‍ മാലിന്യങ്ങള്‍ തള്ളിയ നിലയിലാണ്. ദിവസേന രാവിലെയും വൈകിട്ടും കുട്ടികള്‍ പരിശീലനത്തിനും മറ്റുള്ളവര്‍ ഫുട്ബോള്‍ കളിക്കാനുമായി എത്തുന്നത് ഈ മിനിസ്റ്റേഡിയത്തിലാണ്.
സ്റ്റേഡിയത്തിലേക്കു പ്രവേശണ്ടണ്ടിണ്ടണ്ടണ്ടക്കുന്ന ഭാഗത്തുതന്നെ തണല്‍ മരത്തിനുകീഴില്‍ വലിയ മാലിന്യശേഖരമുണ്ട്. പലപ്പോഴും മാലിന്യങ്ങള്‍ അഴുകി ചീഞ്ഞുനാറുന്ന അവസ്ഥ വരെ ഉണ്ടാകാറുണ്ട്. കഴിഞ്ഞയാഴ്ച സന്‍ഡേ ഫുട്ബോള്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഒരു പരിധിവരെ മാലിന്യങ്ങള്‍ നീക്കം ചെയ്തിരുന്നുവെങ്കിലും മാലിന്യം തള്ളുന്നതില്‍ ഒരുകുറവും വന്നിട്ടില്ല.
സ്കൂള്‍ അധികൃതര്‍ പലതവണ പരാതി കൊടുത്തെങ്കിലും പരിഹാരമുണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."