'മാപ്പു പറഞ്ഞില്ലെങ്കില്‍ കണ്ണ് ചൂഴ്ന്നെടുക്കും'- ഗൂംഗട്ട് നിരോധിക്കണമെന്ന് പറഞ്ഞ ജാവേദ് അക്തറിന് കര്‍ണിസേനയുടെ ഭീഷണി
ന്യൂഡല്‍ഹി: നിഖാബ് പോലതെന്നെ ഹിന്ദു മതവിശ്വാസികളായി സ്ത്രീകള്‍ ധരിക്കുന്ന ഗൂംഗട്ടും നിരോധിക്കപ്പെടേണ്ടതാണെന്ന പ്രസ്താവന നടത്തിയ കവിയും, ഗാനരചയിതാവും, തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍ക്ക് കര്‍ണിസേനയുടെ ഭീഷണി. ജാവേദ് തന്റെ പ്രസ്താവന മൂന്ന് ദിവസത്തിനകം പിന്‍വലിച്ചില്ലെങ്കില്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ച്, നാവ് പിഴുതെടുക്കുമെന്നാണ് ഭീഷണിപ്പ കര്‍ണി സേനാ നേതാവ് ജിവാന് സിങ് സോളങ്കി ടൈംസ് ഓഫ് ഇന്ത്യക്കയച്ച വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. 'മാപ്പ് പറഞ്ഞില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളുടെ കണ്ണ് ചൂഴ്ന്നെടുത്ത് നാക്ക് പിഴുതെറിയും. നിങ്ങളെ ഞങ്ങള്‍ വീട്ടില്‍ കയറി തല്ലും'- വീഡിയോ സന്ദേശത്തില്‍ പറയുന്നു.
രാജ്യത്ത് മുസ്ലിം സത്രീകള്‍ ധരിക്കുന്ന ബുര്‍ഖ നിരോധിക്കുകയാണെങ്കില്‍ താന്‍ അതിന് എതിരെല്ലെന്നും, എന്നാല്‍ അതേ യുക്തി അനുസരിച്ച് ഹിന്ദു സ്ത്രീകള്‍ മുഖം മറയ്ക്കാനുപയോഗിക്കുന്ന ഗൂംഗട്ടും നിരോധിക്കണമെന്നായിരുന്നു ജാവേദിന്റെ പ്രസ്താവന. ശിവസേനയുടെ പാര്‍ട്ടി പത്രമായ 'സാമ്ന'യുടെ മുഖപ്രസംഗത്തില്‍ 'ബുര്‍ഖ' നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന് മറുപടി എന്നോണമാണ് അക്തര്‍ തന്റെ അഭിപ്രായം പറഞ്ഞത്.
എന്നാല്‍ അക്തറിന്റെ പ്രസ്താവന വളച്ചൊടിക്കപ്പെടുകയും വിവാദമാവുകയും ചെയ്തതിന് പിന്നാലെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. 'ആളുകള്‍ എന്റെ പ്രസ്താവന വളച്ചൊടിക്കുകയാണ്. ശ്രീലങ്കയില്‍ ഇത് സുരക്ഷാ കാരണങ്ങളാലാണ് ചെയ്തതെന്നും, എന്നാല്‍ ഇത് സ്ത്രീശാക്തീകരണത്തിന് ആവശ്യമാണെന്നുമാണ് ഞാന്‍ പറഞ്ഞത്. നിഖാബ് ആണെങ്കിലും ഗൂംഗട്ട് ആണെങ്കിലും മുഖം മറയ്ക്കുന്നത് അവസാനിപ്പിക്കണം' എന്ന് തന്റെ പ്രസ്താവനയെ വിശദീകരിച്ചു കൊണ്ട് അക്തര്‍ ട്വീറ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."