HOME
DETAILS
MAL
16 ലക്ഷം രൂപയുടെ സഹായവുമായി ഹരിയാനയില്‍ നിന്ന് ഭഗത് സിങ് ബ്രിഗേഡ്
backup
September 01 2018 | 21:09 PM
ആലുവ: പ്രളയബാധിതരായ മലയാളികള്‍ക്ക് 16 ലക്ഷം രൂപയുടെ സഹായ വസ്തുക്കളുമായി ഹരിയാനയില്‍ നിന്ന് ഭഗത് സിങ് ബ്രിഗേഡ് ആലുവയില്‍ എത്തി. ആലുവ, പറവൂര്‍ താലൂക്കുകളിലെ 3000 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാനാണ് 12 അംഗ സംഘം എത്തിയത്.
15 ടണ്‍ ബസ്മതി അരി, 2 ടണ്‍ പയറ്, 5 ടണ്‍ പരിപ്പ്, 500 കിലോ പഞ്ചസാര, 500 കിലോ ശര്‍ക്കര, 2000 ചെന കടല, 100 കിലോ , 2000 പാക്കറ്റ് ബിസ്‌ക്കറ്റ്, 600 ഫ്രൂട്ട് ജൂസ് പാക്കറ്റ്, 3000 കമ്പിളി , 2000 സ്റ്റീല്‍ പാത്രം, 1000 ജോഡി വസ്ത്രങ്ങള്‍ എന്നിവയാണ് എത്തിച്ചിരിക്കുന്നതെന്ന് ദേശീയ പ്രസിഡന്റ് അശോക് പൂനിയ, വൈസ് പ്രസിഡന്റ് രാകേഷ് റഹ്നാവത് എന്നിവര്‍ അറിയിച്ചു.
കേരളത്തില്‍ ഒന്‍പത് ദിവസത്തോളമാണ് ചെലവഴിക്കാന്‍ സംഘം ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."