നിയമസഭയിലെ പോരാട്ടം: ചെന്നിത്തലയുടെ പുസ്തകം പ്രകാശനം ചെയ്തു
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിയമസഭയിലെ പോരാട്ടം എന്ന പുസ്തകം പ്രകാശനം ചെയ്തു. 13-ാം നിയമസഭയുടെ ഒന്നു മുതല്‍ പത്ത് വരെയുള്ള രണ്ടര വര്‍ഷക്കാലത്ത് നടന്ന സമ്മേളനങ്ങളില്‍ പ്രതിപക്ഷ നേതാവ് നടത്തിയ വാക്കൗട്ട് പ്രസംഗങ്ങളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 2016 ജനുവരി 28 മുതല്‍ 2018 ഏപ്രില്‍ നാലുവരെയുള്ള 84 വാക്കൗട്ട് പ്രസംഗങ്ങള്‍ പുസ്തകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വൗക്കൗട്ട് പ്രസംഗത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയും സ്പീക്കറുടെ ഇടപെടലും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി ആമുഖമെഴുതിയിട്ടുള്ള പുസ്തകത്തില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും കുറിപ്പെഴുതിയിട്ടുണ്ട്.
ഓണ്‍ലൈനായി രണ്ട് സ്ഥലങ്ങളിലായാണ് പുസ്തക പ്രകാശന ചടങ്ങ് നടത്തിയത്. ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സി.ദിവാകരന്‍ എം.എല്‍.എക്കു നല്‍കി പ്രകാശനം നിര്‍വഹിച്ചു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായി. കോഴിക്കോട് നടന്ന ചടങ്ങില്‍ പുസ്തകത്തിന്റെ പ്രസാധകരായ ഒലിവ് പബ്ലിക്കേഷന്റെ ചെയര്‍മാനും പ്രതിപക്ഷ ഉപനേതാവുമായ എം.കെ.മുനീര്‍ അധ്യക്ഷനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."