ശരീരം തളര്‍ന്ന മുഹമ്മദ് സാജനും സര്‍ക്കാര്‍ പെന്ഷന് നിഷേധിച്ചു
ഈരാറ്റുപേട്ട: ജന്മനാ ശരീരം തളര്‍ന്ന് മിണ്ടാന്‍ പോലും കഴിയാതെ വീടിന്റെ അകത്തളങ്ങളില്‍ കഴിച്ച് കൂട്ടുന്ന മുഹമ്മദ് സാജനും സര്‍ക്കാര്‍ പെന്ഷന് നിഷേധിച്ചു.
വിട്ടില്‍ ഇന്നാവോ കാര്‍ ഉണ്ട് എന്ന വാദമുയര്‍ത്തിയാണ് പെന്ഷന് നിഷേധം ഈരാറ്റുപേട്ട നഗരസഭയിലെ പതിനൊന്നാം ഡിവിഷനിലെ വെള്ളൂ പറമ്പിലെ ഷാദുലിയുടെ മകന് മുഹമ്മദ് സാജന് (13) നാണ് ഈ ദുര്‍ഗതി.
ജന്മനാ തന്നെ ഇരുകാലുകളും കൈകളും തളര്‍ന്ന മുഹമ്മദ് സാജന് ഏത് കാര്യം നിര്‍വ്വഹിക്കുന്നതിനും പരസഹായം വേണം. എഴുപത്തി അഞ്ച് ശതമാനം ശാരീരിക വൈകല്യം ബാധിച്ച് കിടപ്പിലായ ഈ കുട്ടിയുടെ പിതാവ് ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലര്‍ത്തുന്നത് 'മരുന്നിനും, ചികിത്സക്കുമായി ഭീമമായ തുകയാണ് വേണ്ടി വരുന്നത്.
പെന്ഷന് നിഷേധിക്കപ്പെട്ടതോടെ കൂടുതല്‍ പ്രയാസത്തിലായിരിക്കുകയാണ് ഈ കുടുംബം.
വര്‍ഷങ്ങളായി പെന്ഷന് ലഭിച്ചിരുന്നു.ബാങ്ക് വഴിയും നേരിട്ടും വിവിധ സാമൂഹ്യ സുരക്ഷാ ക്ഷേമ പെന്ഷന് പ്രതിക്ഷിച്ചിരുന്ന നിരവധിപാവപ്പെട്ടവരെ അര്‍ഹതാ ലിസ്റ്റില്‍ നിന്നും വെട്ടിനിരത്തിയിട്ടുണ്ട്. സ്വന്തമായി സൈക്കിള്‍ ഇല്ലാത്തവരെ പോലും കാര്‍ മുതലാളിമാര്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."