HOME
DETAILS

സി.ബി.ഐ അന്വേഷണത്തിനെതിരായ ഹരജി വേഗത്തില്‍ പരിഗണിക്കാന്‍ കേരള സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ കത്തു നല്‍കി

  
backup
September 15 2020 | 21:09 PM

%e0%b4%b8%e0%b4%bf-%e0%b4%ac%e0%b4%bf-%e0%b4%90-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0

 


ന്യൂഡല്‍ഹി: കാസര്‍കോട് പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സി.ബി.ഐക്കു വിട്ട ഹൈക്കോടതി നടപടിക്കെതിരായ ഹരജി അടിയന്തിരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രിംകോടതി രജിസ്ട്രാര്‍ക്ക് കത്തുനല്‍കി. ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിട്ടും കേസ് ഡയറിയും മറ്റു രേഖകളും സി.ബി.ഐക്കു കൈമാറുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.
കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന കാര്യവും സ്റ്റാന്റിങ് കോണ്‍സല്‍ ജി. പ്രകാശ് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ മാസം 11നാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലിസ് മേധാവി തുടങ്ങിയവര്‍ക്കുവേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ ജി. പ്രകാശ് സുപ്രിംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്. എന്നാല്‍ അപ്പീലുമായി ബന്ധപ്പെട്ട് നാലു പിഴവുകള്‍ സുപ്രിംകോടതി രജിസ്ട്രി ചൂണ്ടിക്കാട്ടിയിരുന്നു. ഈ പിഴവുകള്‍ തിരുത്തി നല്‍കിയതോടെ ഇന്നലെ പ്രത്യേക അനുമതി ഹരജിക്ക് നമ്പര്‍ നല്‍കി.
ഇതിനു പിന്നാലെയാണ് കേസ് അടിയന്തിരമായി കേള്‍ക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ രജിസ്ട്രിയെ സമീപിച്ചത്. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നാണ് കേരള സര്‍ക്കാരിന്റെ നിലപാട്. സര്‍ക്കാരിന്റെ അപ്പീലില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനു മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം സുപ്രിംകോടതിയില്‍ തടസ്സഹര്‍ജി നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ഇന്ന് വിധിയെഴുത്ത്, ബൂത്തുകളില്‍ നീണ്ട നിര; പ്രതീക്ഷയോടെ മുന്നണികള്‍ 

Kerala
  •  22 days ago
No Image

ഹമാസ് നേതാക്കള്‍ ഖത്തര്‍ വിട്ടു; ദോഹയിലെ ഓഫിസ് അടച്ചുപൂട്ടില്ല

qatar
  •  22 days ago
No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  22 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  22 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  22 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  22 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  22 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  22 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  22 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  22 days ago