ഇടുക്കിയെ വീണ്ടെടുക്കാന്‍ കൂട്ടായ്മ തുടരണമെന്ന് ജില്ലാ വികസന സമിതി
തൊടുപുഴ: പ്രളയത്തിലും ഉരുള്‍പൊട്ടലിലും തകര്‍ന്ന ജില്ലയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് ദുരന്തമുഖത്ത് ജനങ്ങളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും, സന്നദ്ധ പ്രവര്‍ത്തകരും പ്രകടിപ്പിച്ച ഏകോപനവും കൂട്ടായ്മയും ജില്ലയുടെ മുന്നോട്ടുള്ള പുരോഗതിക്കായി തുടരണമെന്ന് ജില്ലാ വികസന സമിതിയോഗം അഭ്യര്‍ത്ഥിച്ചു.
പ്രകൃതി ദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിലും ഒരു വിധത്തിലുമുള്ള പരാതികള്‍ക്കും ഇടവരാതെ ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിയ മുഴുവന്‍ ജനങ്ങളെയും ഉദ്യോഗസ്ഥരെയും സന്നദ്ധ പ്രവര്‍ത്തകരെയും ദുരിതാശ്വാസ സഹായങ്ങള്‍ എത്തിച്ച ജില്ലയിലും ഇതര സംസ്ഥാനത്തു നിന്നുള്ള മുഴുവന്‍ മനുഷ്യ സ്‌നേഹികളെയും ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി അഭിനന്ദിക്കുകയും കൃതജ്ഞത അറിയിച്ചു.
രക്ഷാപ്രവര്‍ത്തനങ്ങളിലും റോഡുകളിലെ തടസ്സങ്ങള്‍ നീക്കുന്നതിലും ദുതിരാശ്വാസ ക്യാമ്പുകള്‍ നടത്തുന്നതിലും സ്തുത്യര്‍ഹമായ സേവനങ്ങള്‍ നടത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍, ഡ്രൈവര്‍മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍ , ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ ആദരിക്കുന്നതിന് ജില്ലയില്‍ പൊതുചടങ്ങ് സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.
ജില്ലയില്‍ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തെ നേരിടുന്ന ഘട്ടത്തില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ചെറുപ്പക്കാരുടെ കൂട്ടായ്മകള്‍ നാടിന്റെ കരുത്തായി മാറിയതും എല്ലാ തലത്തിലുള്ള ഉദ്യോഗസ്ഥരും ജനങ്ങളും ദുരന്ത മുഖത്ത് അമ്പരന്ന് നില്‍ക്കാതെ രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് മാതൃകയായതായും പരാതിക്ക ് ഇടനല്‍കാതെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനും ജില്ലാ ഭരണകൂടത്തെയും ജനങ്ങളെയും ജോയ്‌സ് ജോര്‍ജജ് എം.പിയും റോഷി അഗസ്റ്റിന്‍ എം.എല്‍.എയും അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."