എസ്. ബദ്രിനാഥ് വിരമിച്ചു
ചെന്നൈ: തമിഴ്നാട് താരവും മുന്‍ ഇന്ത്യന്‍ താരവുമായ എസ്. ബദ്രിനാഥ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ചെന്നൈ ചെപ്പോക്കിലെ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് താരം ഇത് വ്യക്തമാക്കിയത്.
ഇന്ത്യക്കു വേണ്ടി രണ്ടു ടെസ്റ്റുകളും ഏഴ് ഏകദിനങ്ങളും ഒരു ടി20യും ബദ്രിനാഥ് കളിച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനു വേണ്ടിയാണ് കളി നിര്‍ത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
10 വര്‍ഷത്തോളം തമിഴ്നാട് രഞ്ജി ട്രോഫി ടീമിന്റെ നെടുംതൂണായിരുന്നു ബദ്രിനാഥ്. പിന്നീടാണ് താരം ഹൈദരാബാദിനും വിദര്‍ഭയ്ക്കും വേണ്ടി കളിക്കാന്‍ തുടങ്ങിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 145 മത്സരങ്ങളില്‍ നിന്ന് 54.49 ശരാശശരിയില്‍ 10,245 റണ്‍സ് ബദ്രിനാഥ് നേടിയിട്ടുണ്ട്. 32 സെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു. തമിഴ്നാടിനൊപ്പം രഞ്ജി ട്രോഫി നേടുകയെന്നത് തന്റെ വളരെ വലിയ സ്വപ്നമായിരുന്നുവെന്നും എന്നാല്‍ അതിനു സാധിക്കാത്തതില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."