HOME
DETAILS
MAL
ആരോഗ്യ പ്രശ്നങ്ങളില്ല: സ്വപ്നയും റമീസും വീണ്ടും ജയിലില്‍
backup
September 15 2020 | 22:09 PM
വിയ്യൂര്‍ (തൃശൂര്‍): സ്വര്‍ണക്കടത്തു കേസിലെ മുഖ്യ പ്രതികളായ സ്വപ്ന സുരേഷിനെയും കെ.ടി റമീസിനെയും വീണ്ടും ജയിലിലേക്കു മാറ്റി. ഇരുവര്‍ക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തത്.
എന്‍.ഐ.എ കോടതി ഉത്തരവുമായി സ്വപ്നയെ കാണാന്‍ കുടുംബം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിയെങ്കിലും അനുവദിച്ചില്ല.
മാതാവ്, ഭര്‍ത്താവ്, മകള്‍ എന്നിവര്‍ക്ക് കാണാന്‍ വിയ്യൂര്‍ ജയിലില്‍ അവസരമൊരുക്കി. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് വയറുവേദനയെ തുടര്‍ന്നാണ് റമീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നെഞ്ചുവേദന മൂലമാണ് സ്വപ്ന ചികിത്സ തേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."