HOME
DETAILS
MAL
ജയിലുകളില്‍ ഇനി ദിവസവും കാപ്പി മണപ്പിക്കും
backup
September 15 2020 | 22:09 PM
തിരുവനന്തപുരം: കാപ്പി കുടിക്കാനല്ലേ, മണത്തിട്ടെന്താണ് കാര്യമെന്നാണ് ചോദ്യമെങ്കില്‍ ഉത്തരമിതാണ്. തടവുകാര്‍ക്ക് കൊവിഡ് പരിശോധനയ്ക്ക് സംസ്ഥാനത്തെ ജയിലുകളില്‍ അവലംബിക്കാന്‍ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച പുതിയ മാര്‍ഗനിര്‍ദേശമാണിത്.
ജീവനക്കാര്‍ക്കും തടവുകാര്‍ക്കും രോഗലക്ഷണങ്ങളുണ്ടോയെന്ന് ദിവസവും പരിശോധന നടത്തണമെന്നതാണ് പ്രധാന നിര്‍ദേശം. പനി, ചുമ, വയറിളക്കം, ഗന്ധം തിരിച്ചറിയാന്‍ കഴിയാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങളാണ് പരിശോധിക്കുക.ഗന്ധം തിരിച്ചറിയുന്നുണ്ടോയെന്നറിയുന്നതിന് കാപ്പിപ്പൊടി ഉപയോഗിക്കണമെന്നും പ്രത്യേകം പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."