നടക്കുന്നത് സമരമല്ല, സമരാഭാസം: മുഖ്യമന്ത്രി
തിരുവനന്തപുരം: തലസ്ഥാനത്തടക്കം കൊവിഡ് പ്രതിരോധത്തെ അട്ടിമറിക്കാന്‍ പ്രതിപക്ഷം ബോധപൂര്‍വം നീക്കം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സെക്രട്ടേറിയറ്റിന് മുന്നിലുള്ളത് സമരമല്ല സമരാഭാസമാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കൊവിഡ് കാലത്ത് ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകരുത് എന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. പ്രോട്ടോക്കോള്‍ ലംഘിച്ചുള്ള സമരങ്ങള്‍ ഹൈക്കോടതി വിലക്കിയതാണ്. മാസ്‌ക് ധരിക്കാതെയും ശാരീരിക അകലം പാലിക്കാതെയും പൊതുസ്ഥലത്ത് ഇടപഴകാന്‍ നിയമപ്രകാരം ആര്‍ക്കും അനുവാദമില്ല. പരസ്യമായി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് പൊലിസിനുനേരേ ചീറിയടുക്കുന്ന കുറേ ആളുകളെയാണ് കാണുന്നത്. അവര്‍ സ്വന്തം സുരക്ഷയല്ല, ഈ നാടിന്റെ തന്നെ സുരക്ഷയും സമാധാനവുമാണ് നശിപ്പിക്കുന്നത്. അത്തരം നീക്കങ്ങളെ ഒരു കാരണവശാലും അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമരം നടത്തുന്നതിന് സര്‍ക്കാര്‍ എതിരല്ല. എന്നാല്‍ കൊവിഡ് പ്രതിരോധം തകര്‍ക്കാനും അതിലൂടെ നാടിന്റെ നിയമസമാധാനത്തിനൊപ്പം ആരോഗ്യകരമായ നിലനില്‍പ്പുകൂടി അട്ടിമറിക്കാനുള്ള നീക്കം ഏതു ഭാഗത്തുനിന്നും ഉണ്ടായാലും അതു തടയുന്നത് സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്വമാണ്. സങ്കുചിതമായ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുവേണ്ടി പന്താടാനുള്ളതല്ല ഇന്നാട്ടിലെ സാധാരണ ജനങ്ങളുടെ ജീവിതം. അത്തരം നീക്കങ്ങളില്‍ ജനപ്രതിനിധികള്‍ കൂടി ഉണ്ടാകുന്നു എന്നത് നിസാര കാര്യമല്ല. നാട്ടിലാകെ കൊവിഡ് പരത്താനുള്ള ശ്രമത്തെ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."