HOME
DETAILS
MAL
യുവതിയുടെ ആത്മഹത്യ: സീരിയല്‍ നടി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
backup
September 16 2020 | 04:09 AM
കൊല്ലം: വിവാഹമുറപ്പിച്ച ശേഷം വരന് പിന്മാറിയതില് മനംനൊന്ത് കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയയായ സീരിയല്‍ നടി കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി.
സീരിയല്‍ നടി ലക്ഷ്മി പ്രമോദാണ് റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കൊല്ലം ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. റംസിക്ക് ഗര്‍ഭഛിദ്രം നടത്താന്‍ ലക്ഷ്മി കൂട്ടുനിന്നെന്നാണ് ആരോപണം. ലക്ഷ്മിയെയും കേസില്‍ അറസ്റ്റിലായ പ്രതി ഹാരിസിന്റെ വീട്ടുകാരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് ഉള്‍പ്പെടെ റംസിയുടെ വീട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്.
ദിവസങ്ങളായി ലക്ഷ്മിയും വീട്ടുകാരും കൊല്ലം ജില്ലയില്‍ നിന്ന് മാറിത്താമസിക്കുകയാണ്. യുവതിയെ ഗര്‍ഭഛിദ്രത്തിനു കൊച്ചിയില്‍ കൊണ്ടുപോയത് ലക്ഷ്മിയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ലക്ഷ്മിയുടെ മൊബൈല്‍ ഫോണ്‍ പൊലിസ് പിടിച്ചെടുത്തിരുന്നു. ഗര്‍ഭഛിദ്രം നടത്തിയ ആശുപത്രി അധികൃതരെ പൊലിസ് ചോദ്യം ചെയ്തിരുന്നു. ആശുപത്രി നടപടി നിയമപരമാണോ എന്ന് പരിശോധിക്കാന്‍ ആരോഗ്യ വകുപ്പിനോട് പൊലിസ് ആവശ്യപ്പെട്ടു.എന്നാല്‍ സംഭവത്തില്‍ പൊലിസ് മെല്ലപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പരാതിപ്പെടുന്നു. മരിച്ച യുവതിയുമായി കേരളത്തിനകത്തും പുറത്തുമായി നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പോയിട്ടുള്ളതായി വിവരമുണ്ടായിട്ടും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ഇവിടങ്ങളില്‍ കൊണ്ടുപോയി തെളിവുകള്‍ ശേഖരിക്കാന്‍ നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."