HOME
DETAILS

സ്‌കൂളുകളില്‍ സര്‍ക്കാര്‍ ഇത്തവണ പ്രതീക്ഷിക്കുന്നത് 3 ലക്ഷം കുട്ടികളെ

  
backup
May 05, 2019 | 10:03 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0

 


തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലുമായി ഇത്തവണ പ്രതീക്ഷിക്കുന്നത് മൂന്ന് ലക്ഷത്തിലധികം പുതിയ കുട്ടികളെ.


ആധുനിക രീതിയിലുള്ള സൗകര്യങ്ങള്‍ ഒരുക്കിയതിനൊപ്പം വ്യാപകമായി നടത്തിയ പ്രചാരണവും പ്രവേശനത്തിന് ടി.സി നിര്‍ബന്ധമല്ലെന്ന പുതിയ തീരുമാനവും കൂടുതല്‍ കുട്ടികളെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് എത്തിക്കുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടല്‍.
2018-19 വര്‍ഷം 2.72 ലക്ഷം കുരുന്നുകളാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേശനം നേടിയത്. ഇക്കുറി അത് മൂന്നുലക്ഷം കടക്കും. സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ വലിയ തോതിലുള്ള മാറ്റമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായത്.
ഇതേക്കുറിച്ച് രക്ഷിതാക്കള്‍ക്കിടയില്‍ വ്യാപക പ്രചാരണം നല്‍കാനുമായി. പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഹൈസ്‌കൂളുകളിലെ 45,000 ക്ലാസ് റൂമുകള്‍ ഹൈടെക് സംവിധാനത്തിലേക്ക് മാറ്റിയിരുന്നു.
ഇക്കൊല്ലം മുതല്‍ പ്രൈമറി ക്ലാസുകളും ഹൈടെക്കായി മാറ്റാനുള്ള നടപടികള്‍ക്ക് തുടക്കം കുറിക്കും. ഇതുവഴി മള്‍ട്ടിമീഡിയ സംബന്ധിച്ച പാഠഭാഗങ്ങളും പ്രൈമറി സിലബസില്‍ ഉള്‍പ്പെടുത്തും.


പൊതുവിദ്യാലയ സംരക്ഷണദൗത്യം ആരംഭിച്ച 2016ന് ശേഷം 2017-18 അധ്യയനവര്‍ഷം 1.5 ലക്ഷം വിദ്യാര്‍ഥികളാണ് സ്വകാര്യ സ്‌കൂളുകളില്‍നിന്ന് ടി.സി വാങ്ങി സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ന്നത്. 2018-19 വര്‍ഷം ഇത് 1.8 ലക്ഷമായി വര്‍ധിച്ചു. പല സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകളും വിദ്യാര്‍ഥികള്‍ക്ക് എന്തെങ്കിലും കാരണം ചൂണ്ടിക്കാട്ടി ടി.സി നിഷേധിക്കുന്ന പതിവുണ്ടായിരുന്നു. പ്രവേശനത്തിന് ടി.സി നിര്‍ബന്ധമല്ല എന്ന പുതിയ നയത്തോടെ ഈ പ്രശ്‌നത്തിനും വിരാമമാകും.


പൊതുവിദ്യാലയങ്ങളിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികളെ എത്തിക്കുന്നതിനായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഊര്‍ജിതമായ ശ്രമങ്ങളാണ് സംസ്ഥാനത്തെമ്പാടും നടത്തിവരുന്നത്. പുതിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് വിദ്യാര്‍ഥികളുടെ ഒഴുക്കുതന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌പൈഡർമാൻ അവതരിച്ചു! സ്‌പെയിനിനെ വിറപ്പിച്ച വോസിൻഹ എന്ന 40കാരൻ !

Football
  •  a month ago
No Image

വെറുതെയല്ല കേപ് വെർദെ, സ്പാനിഷ് പടയെ പിടിച്ചുകെട്ടി; ലോകകപ്പിൽ അദ്ഭുത സമനില !

Football
  •  a month ago
No Image

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിലെ ക്രമക്കേട്; അന്വേഷണത്തില്‍ അലംഭാവമില്ലെന്ന് രാമക്ഷേത്ര നിര്‍മാണ സമിതി ചെയര്‍മാന്‍ 

National
  •  a month ago
No Image

കുവൈത്തിൽ മുഹറം മാസപ്പിറവി സ്ഥിരീകരിച്ചു; നാളെ ഹിജ്റി പുതുവർഷം, ഒരു ദിവസത്തെ അവധി 

Kuwait
  •  a month ago
No Image

ആര്‍എസ്എസിന് രജിസ്‌ട്രേഷന്‍ ആവശ്യമില്ല; സംഘടന പ്രവര്‍ത്തിക്കുന്നത് രഹസ്യമായല്ലെന്നും മോഹന്‍ ഭാഗവത്

National
  •  a month ago
No Image

സമാധാന കരാർ: യു.എസും ഇറാനും ഡിജിറ്റലായി ഒപ്പുവെച്ചു, ഔദ്യോഗിക ഒപ്പുവെക്കൽ വെള്ളിയാഴ്ച

International
  •  a month ago
No Image

യുഎഇയിൽ നാളെ ഹിജ്റ പുതുവർഷം; ഔദ്യോഗിക പ്രഖ്യാപനവുമായി ഫത്‌വ കൗൺസിൽ

uae
  •  a month ago
No Image

വയനാട്ടില്‍ 85കാരി കൊല്ലപ്പെട്ട സംഭവം; 17 വയസുകാരന്‍ പിടിയില്‍ 

Kerala
  •  a month ago
No Image

നെഞ്ചിൽ തുണീഷ്യ, നെറ്റിയിൽ സ്വീഡൻ! ഗോൾ നേടിയിട്ടും ഗാലറിയോട് കൈകൂപ്പി മാപ്പുചോദിച്ച് യാസിൻ അയാരി

Football
  •  a month ago
No Image

കോഴിക്കോട് ഇതരസംസ്ഥാന തൊഴിലാളിക്ക് മലമ്പനി സ്ഥിരീകരിച്ചു

Kerala
  •  a month ago