HOME
DETAILS

തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശുദ്ധിപത്രങ്ങള്‍

  
backup
May 05 2019 | 23:05 PM

%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d-11


പ്രധാനമന്ത്രി നരേന്ദ്ര മോദി പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്ന പ്രതിപക്ഷത്തിന്റെ പരാതിയില്‍ നരേന്ദ്ര മോദിക്ക് ആറാം തവണയും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണ്. പ്രതിപക്ഷം ഉന്നയിച്ച നിരവധി ആരോപണങ്ങളില്‍ ഒന്നില്‍ പോലും കമ്മിഷന്‍ ആരോപണ വിധേയനായ മോദിക്കു നോട്ടിസ് പോലും നല്‍കിയില്ല. സ്വതന്ത്ര തെരഞ്ഞെടുപ്പ് സംവിധാനത്തില്‍ വിള്ളല്‍ വീഴ്ത്താനേ ഇത്തരം നടപടികള്‍ ഉപകരിക്കൂ. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷന് സ്വതന്ത്രമായ അധികാരാവകാശങ്ങളുണ്ട്. നിര്‍ഭയമായും സത്യസന്ധമായും അത് നിര്‍വഹിക്കുക എന്നത് കമ്മിഷന്റെ ബാധ്യതയാണ്. ഇതിലുണ്ടാകുന്ന വീഴ്ചകള്‍ ആത്യന്തികമായി ബാധിക്കുക ഇന്ത്യന്‍ ജനാധിപത്യത്തെയായിരിക്കും.
ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും തകര്‍ക്കാന്‍ ബി.ജെ.പി അധികാരത്തിലെത്തിയ 2014 മുതല്‍ ശ്രമിച്ചുവരികയാണ്. ഇതിന്റെ ഭാഗമായാണ് ജനാധിപത്യ ഭരണ സംവിധാനത്തിന്റെ തൂണുകളായ പാര്‍ലമെന്റിനെയും കോടതിയെയും മാധ്യമങ്ങളെയും വരുതിയിലാക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ ആദ്യം മുതല്‍ ശ്രമിച്ചുകൊണ്ടിരുന്നത്. സി.ബി.ഐയെയും ആദായനികുതി വകുപ്പിനെയും അക്കൗണ്ടന്റ് ജനറലിനെയും നേരത്തെ തന്നെ ഉപകരണങ്ങളാക്കി. ഇപ്പോഴിതാ ബി.ജെ.പി ഭരണകൂടത്തിന്റെ കൈകള്‍ തെരഞ്ഞെടുപ്പ് കമ്മിഷനിലേക്കും നീണ്ടുവോ എന്ന സന്ദേഹങ്ങള്‍ ഉയര്‍ത്തുന്ന നടപടികള്‍ കമ്മിഷനില്‍ നിന്ന് തുടരെത്തുടരെ വന്നുകൊണ്ടിരിക്കുന്നു.


ഈ പ്രവണതയ്‌ക്കെതിരേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിശിത വിമര്‍ശനവുമായി കഴിഞ്ഞ ദിവസം രംഗത്തിറങ്ങിയിരിക്കുകയാണ്. സൈന്യം മോദിയുടെ സ്വകാര്യ സ്വത്തല്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്റെ പക്ഷപാതപരമായ പെരുമാറ്റം ക്രിമിനല്‍ കുറ്റമാണെന്നും എ.ഐ.സി.സി ആസ്ഥാനത്ത് മാധ്യമങ്ങള്‍ക്ക് മുമ്പാകെ വെളിപ്പെടുത്തിയിരിക്കുകയാണദ്ദേഹം. കമ്മിഷന് ചില ഉത്തരവാദിത്തങ്ങളുണ്ട്. ബി.ജെ.പിയോട് ഒരു നിലപാടും പ്രതിപക്ഷത്തോട് മറ്റൊരു നിലപാടും സ്വീകരിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. ഭരിക്കുന്ന ബി.ജെ.പിയും നിയന്ത്രിക്കുന്ന ആര്‍.എസ്.എസും ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ത്തുകൊണ്ടിരിക്കുന്നതിന്റെ തെളിവുകളാണ് എവിടെയും. ജനാധിപത്യ ഇന്ത്യയുടെ ഭാവിയെ ഇതു സാരമായി ബാധിക്കും.


കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ നടന്ന യുദ്ധങ്ങളിലെല്ലാം ഇന്ത്യ ജയിച്ചിട്ടുണ്ട്. അന്നൊന്നും കോണ്‍ഗ്രസ് സൈന്യത്തെ രാഷ്ട്രീയവല്‍കരിച്ചിട്ടില്ല. സൈന്യത്തെ ബഹുമാനിക്കാന്‍ പഠിക്കാത്തതിന്റെ പിഴവുകളാണ് ബി.ജെ.പിയുടെ നടപടികളില്‍ കാണുന്നത്. സൈന്യത്തെ ഭരണപക്ഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷത്തിന്റെ മുഖ്യ പരാതിയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുത്തില്ല. ഇത്തരം നടപടികള്‍ക്കെതിരേ മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുസ്മിതാ ദേവ് സുപ്രിം കോടതിയില്‍ ഹരജി നല്‍കുകയും സുപ്രിം കോടതി തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസയക്കുകയും ചെയ്തിരിക്കുകയാണ്.


മോദി നിരന്തരം പെരുമാറ്റച്ചട്ടം ലംഘിച്ചപ്പോള്‍ അദ്ദേഹത്തിനെതിരേ നടപടി ഉണ്ടാകണമെന്ന് കമ്മിഷന്‍ സൂചന നല്‍കിയിരുന്നുവെങ്കിലും തുടര്‍നടപടികളൊന്നും ഉണ്ടായില്ല. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ മോദി ബാലാക്കോട്ടില്‍ സൈന്യം നടത്തിയ തിരിച്ചടി തന്റെ മേന്മയായി എടുത്തുകാട്ടിയിരുന്നു. ഇതു തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്ന് കാണിച്ച് മഹാരാഷ്ട്ര തെരഞെടുപ്പ് ഓഫിസര്‍ തെരഞ്ഞെടുപ്പ് കമ്മിഷനു റിപ്പോര്‍ട്ട് നല്‍കിയതുമാണ്. എന്നാല്‍ കമ്മിഷന്‍ മോദിക്ക് നോട്ടിസ് പോലും നല്‍കിയില്ല.


ഉപഗ്രഹവേധ മിസൈല്‍ വിക്ഷേപണം സംബന്ധിച്ച് മോദി നടത്തിയ പത്രസമ്മേളനവും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമായിരുന്നു. പെട്രോള്‍ പമ്പുകളെയും റെയില്‍വേയെയും എയര്‍ ഇന്ത്യയെയും വരെ മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗപ്പെടുത്തി. ഇതേക്കുറിച്ചെല്ലാം കമ്മിഷനു പരാതി നല്‍കിയതാണ്. എന്നാല്‍ കമ്മിഷന്‍ അനങ്ങിയതേയില്ല. ഇപ്പോഴിതാ രാഹുല്‍ ഗാന്ധി നേരിട്ടു തന്നെ തെരഞ്ഞെടുപ്പു കമ്മിഷനെതിരേ രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നു. അതിനാല്‍ ഇനിയെങ്കിലും കമ്മിഷന്‍ നിഷ്പക്ഷവും സത്യസന്ധവുമായാണ് പ്രവര്‍ത്തിക്കുന്നതെന്ന ബോധ്യം ജനങ്ങള്‍ക്കു നല്‍കണം.
ജനാധിപത്യ ഭരണസംവിധാനത്തിന്റെ പ്രധാന പ്രവര്‍ത്തനമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയുടെ കൈയിലെ ചട്ടുകമായി അറിഞ്ഞോ അറിയാതെയോ തെരഞ്ഞെടുപ്പ് കമ്മിഷന്‍ മാറരുത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  25 minutes ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  2 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  2 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  2 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  5 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  6 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  7 hours ago