മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സംസ്ഥാനത്ത് ഭരണസ്തംഭനം ഉണ്ടാകില്ല: ഇ.പി ജയരാജന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്ര യാതൊരു ഭരണസ്തംഭനവും ഉണ്ടാക്കില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍. നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നാല്‍ അതിനും ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. പരസ്പരം കൂടിയാലോചിച്ച് കാര്യങ്ങള്‍ ഭംഗിയായി നടത്തുമെന്നും ജയരാജന്‍ വ്യക്തമാക്കി.
പ്രളയ ദുരിതാശ്വാസത്തിനു ധനം സമാഹരിക്കാനായി നിശ്ചയിച്ച മന്ത്രിമാരുടെ വിദേശയാത്രയില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജില്ലകളിലും ഓരോ മന്ത്രിമാരെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും ആവശ്യമായ എല്ലാ സഹായം നല്‍കാനും സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ കനത്ത നഷ്ടമുണ്ടായി. കച്ചവടക്കാര്‍ക്ക് വലിയ നഷ്ടമുണ്ടായി. ആ നഷ്ടം നികത്താന്‍ കേരളത്തിനകത്തും പുറത്തുമുള്ള മുഴുവന്‍ സഹായവും നേടാന്‍ ശ്രമിക്കണം. ലോകത്താകമാനമുള്ള മലയാളികളില്‍ നിന്നും കേരളത്തിനായി സഹായം ലഭിക്കുന്നതിനായി വിദേശത്തേക്ക് പോകുന്നതാണ് ഗുണകരം എന്നാണ് സര്‍ക്കാര്‍ മനസിലാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പോയത് വൈദ്യ പരിശോധനയ്ക്കാണ് ലോകം ഏറെ മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും ഇതുവരെ എങ്ങനെയാണോ ഭരണരംഗം നടന്നിരുന്നത് അതുപോലെതന്നെ ഇനിയും തുടരുമെന്നും ജയരാജന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."