ബിഹാറില്‍ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കനയ്യ കുമാര്‍
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് മുന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ നിന്നും മത്സരിക്കുന്നു. മഹാസഖ്യത്തിന്റെ ഭാഗമായി ബഗുസരായ് മണ്ഡലത്തിലാവും കനയ്യ മത്സരിക്കുക. ഇവിടെ ആര്.ജെ.ഡി കനയ്യയ്ക്ക് വേണ്ടി സീറ്റു വിട്ടു നല്കാന് തയ്യാറായതാണ് റിപ്പോര്‍ട്ട്. സ്ഥാനാര്‍ഥിത്വം ഉടന്‍തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
സി.പി.ഐ ടിക്കറ്റിലാവും കനയ്യ ബിഹാറില്‍ മത്സരിക്കുക. ബിഹാറിലെ ബീഹട് പഞ്ചായത്ത് നിവാസിയാണ് കനയ്യ. നിലവില്‍ ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ് ബഗുസാരായ്. 2014ലാണ് ബി.ജെ.പി ആദ്യമായി ഈ സിറ്റില്‍നിന്ന് വിജയിക്കുന്നത്. ആര്.ജെ.ഡിയുടെ തന്‍വീര്‍ ഹസനെ 58,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബി.ജെ.പി സ്ഥാനാര്‍ഥി വിജയിച്ചത്. ഇതേ മത്സരത്തില്‍ സി.പി.ഐ സ്ഥാനാര്‍ഥി ഏതാണ്ട് 192,000 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു.
ജെ.എന്‍.യുവില്‍ നടന്ന യോഗത്തിനിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചു എന്നാരോപിച്ച് 2016 ഫെബ്രുവരില്‍ കനയ്യ കുമാറിനെ ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."