HOME
DETAILS
MAL
പുതിയ പാര്‍ലമെന്റ് കെട്ടിടം: നിര്‍മാണ കരാര്‍ ടാറ്റക്ക്
backup
September 17 2020 | 03:09 AM
ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായുള്ള പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മിക്കുന്നതിനുള്ള കരാര്‍ ടാറ്റ പ്രൊജക്ട്സ് ലിമിറ്റഡ് സ്വന്തമാക്കി. 861.90 കോടി രൂപ ചെലവിട്ടാണ് ടാറ്റ പുതിയ പാര്‍ലമെന്റ് കെട്ടിടം പണിതു നല്‍കുക.
940 കോടിയാണ് നിര്‍മാണച്ചെലവായി സര്‍ക്കാര്‍ കണക്കാക്കിയിരുന്നത്. ലേലത്തില്‍ മൂന്ന് കമ്പനികള്‍ അവസാന റൗണ്ടിലെത്തി.
അന്തിമ ടെന്‍ഡറില്‍ കുറഞ്ഞ തുക കാണിച്ച ടാറ്റ കരാര്‍ സ്വന്തമാക്കുകയായിരുന്നു.
നിലവിലുള്ള പാര്‍ലമെന്റ് കെട്ടിടത്തിനടുത്ത് ത്രികോണാകൃതിയിലാണ് പുതിയത് പണിയുന്നത്. നിലവിലുള്ള പാര്‍ലമെന്റ് കെട്ടിടം 1927ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതാണ്. 1956ല്‍ അതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയിരുന്നു. ഇത് പൊളിക്കില്ല. പകരം നവീകരിച്ച് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."