റഗുലേറ്റര്‍ കം ബ്രിഡ്ജ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തം
ഇരവിപുരം: പരവൂര്‍ മയ്യനാട് മേഖലകളെ ബന്ധിപ്പിക്കുന്ന തീരദേശ റോഡ് പൂര്‍വസ്ഥിതിയിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കാലവര്‍ഷത്തില്‍ പരവൂര്‍, താന്നി കായലുകളുടെ തീരത്തെ വീടുകളില്‍ വെള്ളം കയറിയതോടെയാണ് മുക്കത്ത് തീരംദേശ റോഡ് മുറിച്ച് പൊഴി തുറന്നത്.
ഇതോടെയാണ് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടത്. കൊല്ലത്തേക്കും തിരുവനന്തപുരത്തേക്കും യാത്ര ചെയ്യാന്‍ എളുപ്പമാര്‍ഗമായതിനാല്‍ സ്വദേശികളും വിദേശികളുമടക്കം നിരവധിപേര്‍ ഉപയോഗിച്ചിരുന്ന പാതയായിരുന്നു ഇത്.
മുക്കത്തെ സ്വാഭാവിക പൊഴി മൂടിയാണ് തീരദേശ റോഡ് നിര്‍മിച്ചത്. അതിനാല്‍ ഒരോ കാലവര്‍ഷത്തിലും വെള്ളപ്പൊക്ക ഭീഷണിയുണ്ടാകുമ്പോള്‍ തീരദേശ റോഡിലൂടെ പൊഴി മുറിക്കേണ്ടി വരും. മുറിക്കുന്നതിനും പിന്നീട് പൊഴി മൂടി തീരദേശ റോഡ് നിര്‍മിക്കുന്നതിനും അരക്കോടി രൂപയോളമാണ് ചെലവഴിക്കുന്നത്. ഇത് ഒഴിവാക്കാന്‍ ഇവിടെ റെഗുലേറ്റര്‍ കം ബ്രിഡ്ജ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
വെള്ളം ഒഴുക്കിവിടുന്നതിനായി പൊഴിയുടെ ഭാഗത്ത് ഷട്ടറുകളും ഗതാഗതത്തിനായി മുകളില്‍ പാലവും എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
എന്‍.കെ പ്രേമചന്ദ്രന്‍ ജലവിഭവ വകുപ്പ് മന്ത്രിയും എ.എ അസീസ് എം.എല്‍.എയുമായ കാലയളവില്‍ ഇതിനുള്ള പ്രാരംഭ നടപടികള്‍ നടന്നുവെങ്കിലും കാലക്രമേണെ എല്ലാം വിസ്മൃതിയിലായി. നിലവില്‍ കായലിലെ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് മണല്‍ അടിഞ്ഞ് പൊഴി നികന്നിട്ടുണ്ട്.
ഈ ഭാഗത്ത് താത്കാലിക സംവിധാനം ഒരുക്കിയാല്‍ ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിക്കാന്‍ സാധിക്കും. അതിനോടൊപ്പം റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കാനുള്ള അടിയന്തിര നടപടികളും സ്വീകരിക്കണം. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."