പ്രളയം; ശ്രീകൃഷ്ണപുരത്ത് 15 കോടിയുടെ നാശനഷ്ടം
ശ്രീകൃഷ്ണപുരം: പ്രളയ കെടുതിയില്‍ മുങ്ങിയ ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തില്‍ 15 കോടി രൂപയുടെ നാശനഷ്ടങ്ങള്‍. ഇതിനെ തുടര്‍ന്ന്ഗ്രാമപഞ്ചായത്തിനെ പ്രളയ ബാധിത പ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്തു. ശ്രീകൃഷ്ണപുരം ഒന്ന് വില്ലേജ് പരിധിയില്‍ മാത്രമാണ് കൂടുതലായും നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. 53 വീടുകളില്‍ 10 എണ്ണം പൂര്‍ണമായും, 43 എണ്ണം ഭാഗികമായും കേടുപാടുകള്‍ സംഭവിച്ചു. 75 ലക്ഷം രൂപയാണ് ഈ ഇനത്തില്‍ മാത്രമായി നഷ്ട്ടം ഉണ്ടായത്.
1കാര്‍ഷികമേഖലയില്‍ മാത്രമായി 80 ലക്ഷത്തി 40000 രൂപയാണ് നഷ്ടം സംഭവിച്ചത്. 15000 കുലച്ച വാഴകളും 25000 കുലക്കാത്ത വാഴകളും 200 റബ്ബറുകളും നശിച്ചു. 10 ഏക്കര്‍ നെല്‍കൃഷിയും, 10 ഏക്കര്‍ പച്ചക്കറി കൃഷിയും പൂര്‍ണമായും വെള്ളത്തിനടിയിലായി. പാടശേഖരങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നുണ്ടായ മണ്ണ് നീക്കം ചെയ്യാന്‍ 5 ലക്ഷം രൂപയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
കൂടാതെ ഗ്രമപഞ്ചായത്ത് പരിധിയിലെ ആറു കിലോമീറ്റര്‍ ദൂരം വരുന്ന 20 തോടുകളുടെ അരിക് ഭിത്തികള്‍ തകര്‍ന്നു. 9 കോടി രൂപയാണ് ഈ ഇനത്തില്‍ നഷ്ടം സംഭവിച്ചിരിക്കുന്നത്.
ഗ്രാമപഞ്ചായത്ത് പരിധിയിലെ 43 റോഡുകളാണ് പ്രാളത്തെത്തുടര്‍ന്ന് നശിച്ചിരിക്കുന്നത്. 4 കോടി 20 ലക്ഷം രൂപയാണ് റോഡിനത്തില്‍ നഷ്ടം സംഭവിച്ചിരിക്കുന്നത്.
മാത്രവുമല്ല ഗ്രാമപഞ്ചായത്ത് പരിധിയില്‍ 10 തൊഴുത്തുകള്‍, 3 കോഴി ഫാമുകള്‍, 10 കിണറുകള്‍ എന്നിവ പൂര്‍ണമായും നശിച്ചു.
15 ലക്ഷം രൂപയാണ് ഈ ഇനങ്ങളില്‍ മാത്രമായി നഷ്ടം ഉണ്ടായിരിക്കുന്നത്. ഗ്രാമപഞ്ചായത്തിനെ പ്രളയബാധിത പ്രദേശമായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."