രാജീവ് ഗാന്ധിയെ അധിക്ഷേപിക്കുന്നത് ചരിത്രനിഷേധം: മുല്ലപ്പള്ളി
തിരുവനന്തപുരം: ഇന്ത്യയെ പുതിയ യുഗത്തിലേക്ക് നയിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അധിക്ഷേപിക്കുന്നത് ചരിത്രനിഷേധമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
രാജ്യത്തിനായി ജീവന് ബലിയര്‍പ്പിച്ച ധീരരക്തസാക്ഷിയായ രാജീവ് ഗാന്ധിയെ അധിക്ഷേപിക്കുന്നത് നരേന്ദ്ര മോദിയുടെ സമനില തെറ്റിയതിനാലാണ്.
ആധുനിക ഇന്ത്യയുടെ സൃഷ്ടാക്കളില്‍ മുഖ്യസ്ഥാനീയനാണ് രാജീവ് ഗാന്ധി. അദ്ദേഹം രാജ്യത്തിന് നല്കിയ സംഭാവനകള്‍ വലുതാണ്.
ഐ.ടി, ടെലികമ്മ്യൂണിക്കേഷന്‍സ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച നേതാവാണ് രാജീവ് ഗാന്ധി. സ്ത്രീശാക്തീകരണം പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.
പഞ്ചായത്ത് നഗരപാലിക ബില്ലിന്റെ ശില്‍പ്പിയും വോട്ടവകാശം 18 വയസ് ആക്കിയതും അധികാരവികേന്ദ്രീകരണ പ്രക്രിയ നടപ്പാക്കിയതും രാജീവ് ഗാന്ധിയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."