ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പങ്ക് പ്രശംസനീയം: പി.ജെ ജോസഫ്
തൊടുപുഴ: തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുടേയും ഏകോപനത്തിലുടെ സംഘടിപ്പിച്ച മെഗാ ക്ലീനിങ് ഡ്രൈവ് ശ്രദ്ധേയമായി.
ശുചീകരണ പ്രവര്‍ത്തനങ്ങളിലും മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളിലും തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ പങ്ക് പ്രശംസനീയമാണെന്ന് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് തൊടുപുഴ എം.എല്‍.എ പി.ജെ.ജോസഫ് പറഞ്ഞു.തൊടുപുഴ കോലാനി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച ക്ലീനിംഗ് പ്രൈവറ്റ് ബസ്സ്റ്റാന്റ് റോഡ്, പാലാ റോഡ് , കോലാനി തോട്, പുറപ്പുഴ സി.എച്ച്.സി തുടങ്ങിയ സ്ഥലങ്ങളിലാണ് ശുചീകരണം നടത്തിയത്. രാവിലെ 8 മുതല്‍ തുടങ്ങിയ ശുചീകരണ പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാര്‍, തൊടുപുഴ മുനിസിപ്പല്‍ കൗണ്‍സിലര്‍ ശ്രീ ആര്‍.ഹരി, തൊടുപുഴ താലൂക്ക് ഓഫിസിലെ ജീവനക്കാര്‍, ടൗണ്‍ പ്ലാനിംഗ് ഓഫീസ്, എല്‍.എസ്.ജി.ഡി അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഓഫീസ് , തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പട്ടിജാതി വികസന ഓഫീസ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ക്ഷീര വികസന ഓഫീസ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്ററും, അസ്സി. കോ-ഓര്‍ഡിനേറ്റര്‍മാര്‍, നാഷണല്‍ സേവിംഗ്‌സ് അസിസ്റ്റന്റ് ഡയറക്ടര്‍, കളക്‌ട്രേറ്റ് മഹിളാപ്രധാന്‍ ഏജന്റ്മാര്‍, എസ്.എ.എസ് ഏജന്റ്മാര്‍, ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസ്, ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വ്വീസസ്, നെഹ്‌റു യുവ കേന്ദ്ര കോ- ഓര്‍ഡിനേറ്റര്‍, പ്രസ് ക്ലബ് ഭാരവാഹികള്‍, എം.പി.കെ.ബി.വൈ ഏജന്റ്മാര്‍, തൊടുപുഴ മുനിസിപ്പാലിറ്റി കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ ഏകദേശം 200 പേര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."