അഞ്ചാം ഘട്ടത്തില്‍ 62% പോളിങ്
ന്യൂഡല്‍ഹി: 17മത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ രേഖപ്പെടുത്തിയത് 62.56 ശതമാനം പോളിങ്. ഉത്തര്‍പ്രദേശ് (14), രാജസ്ഥാന് (12), ബംഗാള്‍ (7), മധ്യപ്രദേശ് (7), ബിഹാര്‍ (5), ജാര്‍ഖണ്ഡ് (4), ജമ്മുകശ്മിര്‍ (2) എന്നീ സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങളിലാണ് ഇന്നലെ പോളിങ് നടന്നത്.
യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, സ്മൃതി ഇറാനി, രാജീവ് പ്രതാപ് റൂഡി, ജയന്ത് സിന്‍ഹ, രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, അര്ജുന് രാം മേഘ്വാള് തുടങ്ങിയവരുടെ മണ്ഡലങ്ങളിലും ഇന്നലെയാണ് വോട്ടെടുപ്പ് നടന്നത്.
ബിഹാര്‍- 56.86, ജാര്‍ഖണ്ഡ്- 65 , ജമ്മുകശ്മിര്‍- 17.07, മധ്യപ്രദേശ്- 64.45, രാജസ്ഥാന്- 61.14, ഉത്തര്‍പ്രദേശ്- 55.97, പശ്ചിമബംഗാള്‍- 76.06 എന്നിങ്ങനെയാണ് പോളിങ് രേഖപ്പെടുത്തിയത്.
അതേസമയം, ഇന്നലെ അങ്ങിങ്ങ് ഒറ്റപ്പെട്ട ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമബംഗാളില്‍ ഒറ്റപ്പെട്ട ആക്രമണങ്ങളുണ്ടായി. അഞ്ചാം ഘട്ടത്തോടെ 543 അംഗ ലോക്സഭയിലെ 414 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."