രാജീവ് ഗാന്ധിയെ വിടാതെ പിന്തുടര്ന്ന് നരേന്ദ്രമോദി
റാഞ്ചി: മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വിടാതെ പിന്തുടര്ന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. രാജീവ് ഗാന്ധി ആരോപണവിധേയനായ ബോഫോഴ്സ് കേസ് മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് നേരിടാന്‍ തയാറുണ്ടോയെന്ന് നരേന്ദ്രമോദി കോണ്‍ഗ്രസിനെ വെല്ലുവിളിച്ചു. ബോഫോഴ്സ് ആരോപണ വിധേയനായ രാജീവ് ഗാന്ധിയുടെ പേരില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടണം.
രാജീവ് ഗാന്ധിയുടെ പേരില്‍ കഴിഞ്ഞദിവസം കണ്ണീരൊഴുക്കിയവരോടാണ് ഇക്കാര്യം പറയാനുള്ളത്- മോദി പറഞ്ഞു. ഇന്നലെ ജാര്‍ഖണ്ഡില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മോദിയുടെ പരാമര്‍ശങ്ങള്‍.
ഞായറാഴ്ച തെരഞ്ഞെടുപ്പ് റാലിക്കിടെ രാജീവ് ഗാന്ധിക്കെതിരേ മോദി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. നമ്പര്‍വണ്‍ അഴിമതിക്കാരനായാണ് രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചതെന്നായിരുന്നു ഉത്തര്‍പ്രദേശില്‍ ബി.ജെ.പി റാലിയില്‍ പങ്കെടുത്തു മോദി നടത്തിയ പരാമര്‍ശം. ഇതിനെതിരെ പ്രതിപക്ഷം വിമര്ശനവമുായി രംഗത്തുവന്നതിനു പിന്നാലെയാണ് ഇന്നലത്തെ മോദിയുടെ പ്രസംഗം.
അതേസമയം, ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യാ ആസൂത്രകനാണ് രാജീവ് ഗാന്ധിയെന്ന് അകാലിദള്‍ നേതാവ് മഞ്ജീന്ദര്‍ സിങ് സിര്‍സ ആരോപിച്ചു. രാജീവ് ഗാന്ധിയെ കുറിച്ചുള്ള മോദിയുടെ പരാമര്‍ശം പൂര്‍ണ്ണമായും ശരിയാണ്. രാജീവ് ഗാന്ധി അഴിമതിക്കാരന് മാത്രമല്ല, ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യ ആസൂത്രണം ചെയ്തയാളാണ്. പ്രത്യേക സമുദായത്തിനെതിരെ വംശഹത്യ നടത്തിയ ലോകത്തിലെ ഒരേയൊരു പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണെന്നും മഞ്ജീന്ദര്‍ സിങ് സിര്‍സ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."