സര്‍ക്കാര്‍ ഹോമുകളിലെ വിദ്യാര്‍ഥികള്‍ക്ക് മികച്ച വിജയം
തിരുവനന്തപുരം: ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള 15 ജുവനൈല്‍ ജസ്റ്റിസ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ മികച്ച വിജയം കരസ്ഥമാക്കി.
പരീക്ഷയെഴുതിയ 80 വിദ്യാര്‍ഥികളില്‍ 75 പേരും വിജയിച്ചു. തിരുവനന്തപുരം പൂജപ്പുര ഗവ. ബോയ്സ് ചില്‍ഡ്രന്‍സ് ഹോം, കോട്ടയം ഗവ. ബോയ്സ് ചില്‍ഡ്രന്‍സ് ഹോം, പത്തനംതിട്ട ഗവ. ബോയ്സ് ചില്‍ഡ്രന്‍സ് ഹോം, ആലപ്പുഴ മായിത്തറ ഗവ. ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോം, എറണാകുളം കാക്കനാട് ഗവ. ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോം, പാലക്കാട് ഗവ. ബോയ്സ് ചില്‍ഡ്രന്‍സ് ഹോം, മലപ്പുറം ഗവ. ബോയ്സ് ചില്‍ഡ്രന്‍സ് ഹോം, കോഴിക്കോട് ഗവ. ബോയ്സ് ചില്‍ഡ്രന്‍സ് ഹോം, കണ്ണൂര്‍ തലശേരി ഗവ. ബോയ്സ് ചില്‍ഡ്രന്‍സ് ഹോം, കണ്ണൂര്‍ തലശേരി ഗവ. ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോം, കാസര്‍കോട് ഗവ. ബോയ്സ് സ്പെഷ്യല്‍ ചില്‍ഡ്രന്‍സ് ഹോം എന്നീ ഹോമുകളുടെ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു.
ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ തിരുവനന്തപുരം ശ്രീചിത്ര ഹോം സന്ദര്‍ശിച്ച് വിദ്യാര്‍ഥികളുടെ വിജയത്തില്‍ സന്തോഷം പങ്കുവച്ചു. ശ്രീചിത്ര ഹോമില്‍ നിന്നും പരീക്ഷയെഴുതിയ 26 വിദ്യാര്‍ഥികളില്‍ 24 പേരും വിജയിച്ചു.
ലിയ ജി. സണ്ണി, ലിച്ച വില്‍ഫ്രെഡ്, സ്റ്റീഫോ പി. എന്നിവര്‍ മികച്ച വിജയം നേടി. ഫോര്‍ട്ട് മിഷന് സ്കൂള്‍, ഗവ. ഫോര്‍ട്ട് ഹൈസ് സ്കൂള്‍, എസ്.എന്‍.വി സ്കൂള്‍ എന്നിവിടങ്ങളിലാണ് ഈ വിദ്യാര്‍ഥികള്‍ പഠിച്ചത്.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയം നേടിയ വിദ്യാര്‍ഥികളെ മന്ത്രി കെ.കെ ശൈലജ അഭിനന്ദിച്ചു.
വളരെ ആഹ്ലാദകരമായ നിമിഷമാണിതെന്ന് മന്ത്രി പറഞ്ഞു. വനിത ശിശുവികസന ഡയരക്ടര്‍ ഷീബ ജോര്‍ജ്, ശ്രീചിത്ര സൂപ്രണ്ട് ഉഷ എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."