സേ പരീക്ഷ20 മുതല്‍
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റഗുലര്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള സേ പരീക്ഷ 20 മുതല്‍ 25 വരെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ നടക്കും. ജൂണ്‍ ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും. മൂന്ന് വിഷയങ്ങളില്‍ വരെ പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ് സേ പരീക്ഷയെഴുതാന്‍ കഴിയുക. ഇപ്പോള്‍ പ്രഖ്യാപിച്ച ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കായുള്ള അപേക്ഷകള്‍ ഇന്നു മുതല്‍ 10 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
അപേക്ഷകളുടെ പ്രിന്റൗട്ടും ഫീസും അപേക്ഷകര്‍ അതത് സ്കൂള്‍ പ്രഥമാധ്യാപകര്‍ക്ക് 10ന് വൈകുന്നേരം അഞ്ചിനകം നല്‍കിയിരിക്കണം. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് പേപ്പര്‍ ഒന്നിന് യഥാക്രമം 400, 50, 200 രൂപയാണ് ഫീസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."