HOME
DETAILS
MAL
വിജു അബ്രഹാമിനെ കേരളാഹൈക്കോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശുപാര്‍ശ
backup
May 06 2019 | 19:05 PM
ന്യൂഡല്‍ഹി: അഡ്വ. വിജു അബ്രഹാമിനെ കേരളാഹൈക്കോടതി ജഡ്ജിയായി നിയമിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള സുപ്രിംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. 2018 മാര്‍ച്ച് 7 ന് വിജു എബ്രഹാമിനെ ഹൈകോടതി ജഡ്ജി ആയി ഉയര്‍ത്താന്‍ കേരള ഹൈകോടതി കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ സുപ്രിംകോടതി കൊളീജിയം തീരുമാനം മാറ്റി വയ്ക്കുകയായിരുന്നു. വരുമാനം സംബന്ധിച്ച് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് സുപ്രിംകോടതി കൊളീജിയം അന്തിമ തീരുമാനമെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."