ഫ്രഷ് ആണെന്ന് തോന്നിക്കാന്‍ തിളങ്ങുന്ന കണ്ണുകള്‍ വെച്ചു; കുവൈത്തില്‍ മീന്‍ കടയടപ്പിച്ചു
കുവൈത്ത് സിറ്റി: മീന്‍ വില്‍പ്പന പൊടിപൊടിക്കാനായി ജനങ്ങളെ ആകര്‍ഷിപ്പിക്കാന്‍ നാട്ടില്‍ വിവിധ വിദ്യകളാണ് ഉപയോഗിക്കാറുള്ളത്. അതില്‍ ജീവന്‍ വരെ അപകടത്തിലാക്കുന്ന മാരക വിഷം വരെയുണ്ട്. അഴുകിയതും ചെന്നതുമായ മീനുകള്‍ ഇപ്പോള്‍ കടലില്‍ നിന്നും പിടിച്ചു കൊണ്ട് വരുന്നത് പോലെ തോന്നിക്കുന്ന രീതിയില്‍ തിളക്കം വെക്കാനുള്ള വിദ്യകളും നാട്ടില്‍ വ്യാപകമാണ്. എന്നാല്‍, ഇതെല്ലാം കണ്ടിട്ടും കാണാതെ നടിക്കുന്ന നമ്മുടെ നാട്ടില്‍ നിന്നും വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് കുവൈത്തില്‍ നിന്നും പുറത്തു വന്നത്. വില്‍പ്പനക്ക് വെച്ചിരിക്കുന്ന മീന്‍ നല്ല തിളക്കം തോന്നിക്കാനായി തിളങ്ങുന്ന കൃത്രിമ കണ്ണുകള്‍ വെച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ നടപടികളെടുത്ത് കട തന്നെ അടച്ചു പൂട്ടി. പ്രാദേശിക പത്രമായ അല്‍ ബയാന്‍ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മീന്‍ വാങ്ങാനെത്തിയ കുവൈത്തി വനിതയാണ് സംഭവം പുറത്തു കൊണ്ട് വന്നത്. സംഭവം ശ്രദ്ധയില്‍ പെട്ട ഇവര്‍ വീഡിയോ എടുക്കുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയുമായിരുന്നു. സംഭവമറിഞ്ഞെത്തിയ അധികൃതര്‍ മീനുകള്‍ പിടിച്ചെടുക്കുകയും കട അടച്ചു പൂട്ടുകയും ചെയ്തു. തിളങ്ങുന്ന ആകര്‍ഷിക്കുന്ന തരത്തിലുള്ള കൃത്രിമ കണ്‍പോളകള്‍ വെക്കുമ്പോള്‍ മീനുകള്‍ക്ക് നല്ല തിളക്കം തോന്നുകയും പുതിയ മീനാണെന്ന രൂപേണ വില്‍പ്പന നടത്തുകയും ചെയ്യാമെന്നതാണ് ഇത്തരത്തിലൊരു ചതി ചെയ്യാന്‍ കച്ചവടക്കാരെ പ്രേരിപ്പിച്ചത്. സംഭവം അറിഞ്ഞയുടന്‍ കുവൈത്ത് കൊമേഴ്‌സ് മന്ത്രാലയം നേരിട്ടെത്തിയാണ് നടപടിയെടുത്തത്. അറബ് മാധ്യമങ്ങളില്‍ വാര്‍ത്ത ഏറെ വൈറലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."