HOME
DETAILS
MAL
പൊലിസ് രഹസ്യാന്വേഷണ വിഭാഗം നടപടി തുടങ്ങി
backup
July 22 2016 | 19:07 PM
കണ്ണൂര്‍: ശ്രീകൃഷ്ണജയന്തി ആഘോഷത്തിനു മുന്നോടിയായി പൊലിസ് രഹസ്യാന്വേഷണവിഭാഗം നടപടികള്‍ തുടങ്ങി. ബാലഗോകുലത്തിന്റെ ചില സാംസ്കാരിക സംഘടനകള്‍ക്കൊപ്പം സി.പി.എമ്മിലെ ഒരുവിഭാഗവും ഇത്തവണ ശ്രീകൃഷ്ണജയന്തി കൊണ്ടാടാന്‍ രംഗത്തുണ്ട്. ഓരോ സ്റ്റേഷന് പരിധിയിലും ശ്രീകൃഷ്ണജയന്തി നടത്തുന്ന ഭാരവാഹികളുടെ അടിയന്തര യോഗം ഓഗസ്റ്റ് 16നകം സി.ഐയുടെയും എസ്.ഐമാരുടെയും സാന്നിധ്യത്തില്‍ വിളിച്ചുചേര്ക്കണമെന്നാണു എസ്.പിയുടെ നിര്‍ദേശം. ഇത്തവണ സി.പി.എം വിപുലമായി ശ്രീകൃഷ്ണജയന്തിക്കുള്ള അണിയറ പ്രവൃത്തികള്‍ ആരംഭിച്ചുകഴിഞ്ഞു. ഓരോ ഏരിയ അടിസ്ഥാനത്തിലാണു ആഘോഷം നടത്തുന്നത്. ശ്രീകൃഷ്ണജയന്തിക്കു മുന്നോടിയായി ബാലഗോകുലത്തിന്റെ പതാകദിനവും അടുത്തദിവസം സംസ്ഥാനവ്യാപകമായി ആചരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."